24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കണ്ണൂരില്‍ പനി പടരുന്നു; ആശുപത്രികളില്‍ വന്‍ തിരക്ക്, രോഗികളുടെ എണ്ണത്തില്‍ വര്‍ധന
Kerala

കണ്ണൂരില്‍ പനി പടരുന്നു; ആശുപത്രികളില്‍ വന്‍ തിരക്ക്, രോഗികളുടെ എണ്ണത്തില്‍ വര്‍ധന

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ പനി വ്യാപകമായതോടെ ആശുപത്രികളില്‍ വന്‍ തിരക്ക്. ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കണ്ണൂര്‍ ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ഒ പിയിലും ഐ പിയിലും വന്‍ തിരക്ക് അനുഭവപ്പെട്ടു തുടങ്ങി.രോഗികളുടെ തിരക്ക് വര്‍ധിച്ചതോടെ പലയിടത്തും ഡോക്ടറെ കാണാന്‍ മണിക്കൂറുകളോളം നീണ്ട കാത്തിരിപ്പ് വേണ്ടിവരുന്നുണ്ട്. ഒ പിയിലെ തിരക്ക് കാഷ്വല്‍റ്റിക്കു മുന്നിലേക്കു നീളുകയാണ്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ കഴിഞ്ഞ മേയ് 27 ന് 1664 പേരാണ് എത്തിയതെങ്കില്‍ ഇന്നലെ എത്തിയത് 2416 പേരാണ്.

ഒരു മാസം കൊണ്ട് 752 പേരുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പനി ബാധിതരായി കഴിഞ്ഞ മാസം 27ന് 28 പേരാണ് എത്തിയിരുന്നത്. എന്നാല്‍ ഇന്നലെ 55 പേര്‍ ചികിത്സ തേടി എത്തി. കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലാണ് താലൂക്ക് ആശുപത്രികളില്‍ ഏറ്റവും തിരക്ക് അനുഭവപ്പെടുന്നത്. ഇവിടെ പ്രതിദിനം 1500 പേരിലേറെ ഒ പിയിലും കാഷ്വല്‍റ്റിയിലുമായി എത്തുന്നുണ്ട് എന്നാണ് കണക്ക്. തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുകയല്ലാതെ മറ്റു വഴികളില്ല എന്നാണ് അധികൃതരും രോഗികളും പറയുന്നത്. അത്യാഹിത വിഭാഗത്തില്‍ രാത്രി ഉള്‍പ്പെടെ പകല്‍ സമയത്തെ ഒ പി പോലെ തന്നെ ആളുകളെത്തുന്നു

ദിവസേന കാഷ്വല്‍റ്റിയില്‍ 400 മുതല്‍ 500 വരെ രോഗികളെത്തുന്നുണ്ട്. അതേസമയം ഇരിട്ടിയില്‍ 4 ഡോക്ടര്‍മാരുടെ കുറവുണ്ട്. ഇവിടെ സൂപ്രണ്ട് വിരമിച്ച ഒഴിവില്‍ കൂടാളി മെഡിക്കല്‍ ഓഫിസര്‍ക്ക് അധിക ചുമതല നല്‍കിയിരിക്കുകയാണ്. അതേസമയം മലപ്പുറത്തും പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. 62,876 പേരാണ് ജൂണ്‍ ഒന്നു മുതല്‍ ഇന്നലെ വരെ പനി ബാധിച്ച് ജില്ലയില്‍ ചികിത്സയ്ക്ക് എത്തിയത്. മേയ് മാസത്തില്‍ 22,241 പേരാണ് പനിക്കു ചികിത്സ തേടിയിരുന്നത്. കഴിഞ്ഞ ദിവസം 594 പനിബാധിതരാണുണ്ടായിരുന്നിടത്ത് ഇന്നലെ 2073ല്‍ എത്തി. ഒറ്റദിവസം കൊണ്ട് മൂന്നിരട്ടിയിലധികമാണ് വര്‍ധന.

ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. മറ്റ് പല പകര്‍ച്ച വ്യാധികളുടെ കണക്കും ജില്ലയില്‍ ഉയര്‍ന്നുതന്നെ നില്‍ക്കുകയാണ്.

Related posts

പുതുവർഷം കളറാക്കാൻ കേരളത്തിന്റെ സ്വന്തം ഒടിടി പ്ലാറ്റ്‌ഫോമായ സി സ്‌പെയ്‌സ്‌ എത്തുന്നു

Aswathi Kottiyoor

രൂപമാറ്റം വരുത്തി ചീറിപ്പാഞ്ഞ്​ വാഹനങ്ങൾ; കണ്ണടച്ച്​ അധികൃതർ

Aswathi Kottiyoor

ഒമിക്രോൺ പടര്‍ന്നാൽ പ്രത്യാഘാതം ഗുരുതരം: ലോകാരോഗ്യ സംഘടന.

Aswathi Kottiyoor
WordPress Image Lightbox