26.1 C
Iritty, IN
November 22, 2024
  • Home
  • Kerala
  • കുതിച്ചുയര്‍ന്ന് കൊവിഡ്; 4459 പുതിയ കേസുകൾ, 24 മണിക്കൂറിനിടെ 15 മരണം
Kerala

കുതിച്ചുയര്‍ന്ന് കൊവിഡ്; 4459 പുതിയ കേസുകൾ, 24 മണിക്കൂറിനിടെ 15 മരണം

സംസ്ഥാനത്ത് കൊവിഡ് (Covid) കേസുകൾ മൂന്നാം തരംഗത്തിന് ശേഷമുള്ള ഏറ്റവുമുയർന്ന പ്രതിദിന കണക്കിൽ. ഇന്ന് 4,459 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ കൊവിഡ് മൂലം 15 മരണവും സ്ഥിരീകരിച്ചു. ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് എറണാകുളത്താണ്. 1,161 കേസുകളാണ് എറണാകുളത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ജില്ലയില്‍ മൂന്ന് മരണവും സ്ഥിരീകരിച്ചു.

തിരുവനന്തപുരം 1,081, കൊല്ലം 382, പാലക്കാട് 260, ഇടുക്കി 76, കോട്ടയം 445, ആലപ്പുഴ 242, തൃശൂര്‍ 221, പാലക്കാട് 151, മലപ്പുറം 85, കോഴിക്കോട് 223 വയനാട് 26, കണ്ണൂര്‍ 86, കാസര്‍കോട് 18 എന്നിങ്ങനേയാണ് മറ്റ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് അഞ്ച് പേരും എണറാകുളത്ത് മൂന്ന് പേരും, തിരുവനന്തപുരത്തും ഇടുക്കിയിലും കോട്ടയത്തും രണ്ട് പേര്‍ വീതവും ആലപ്പുഴ ജില്ലകളില്‍ ഒരു കൊവിഡ് മരണം വീതവും സ്ഥിരീകരിച്ചു.

Related posts

ഗിഗ് പ്ലാറ്റ്ഫോം തൊഴിലാളികളുടെ തൊഴിൽ സാഹചര്യങ്ങൾ: സിംപോസിയം ഇന്ന് (29 ഒക്ടോബർ)

Aswathi Kottiyoor

കരിക്കോട്ടക്കരിയിൽ എൽ.ഇ.ഡി. ബൾബ് നിർമ്മാണ പരിശീലനം നടത്തി.

Aswathi Kottiyoor

മഴ കുറയും ; എൽനിനോ വില്ലൻ , പ്രതീക്ഷ സെപ്‌തംബറിലെ മഴ

Aswathi Kottiyoor
WordPress Image Lightbox