24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • വൈഎംസിഎ കേളകം ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും നടത്തി
Kerala

വൈഎംസിഎ കേളകം ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും നടത്തി

കേളകം: വൈഎംസിഎ കേളകം യൂണിറ്റിന്റെ 2022-23 വർഷത്തെ തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും കുടുംബ സംഗമവും സംഘടിപ്പിച്ചു. കേളകം സാൻജോസ് ചർച്ച് പാരിഷ് ഹാളിൽ വച്ച് നടന്ന പരിപാടി വൈഎംസിഎ കേരള റീജണൽ വൈസ് ചെയർമാൻ ജിയോ ജേക്കബ് ഉദ്ഘാടനം ചെയ്തു. വൈഎംസിഎ കേളകം പ്രസിഡണ്ട് അബ്രഹാം കച്ചിറയിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഫാ.കുര്യാക്കോസ് കുന്നത്ത് അനുഗ്രഹപ്രഭാഷണം നടത്തി. വൈഎംസിഎ കണ്ണൂർ റീജിയണൽ ചെയർമാൻ മത്തായി വീട്ടിയാങ്കൽ സ്ഥാനരോഹണ ചടങ്ങ് നടത്തി. വിദ്യാഭ്യാസ കലാ-കായിക സാംസ്കാരിക രംഗത്ത് നാടിനു നൽകിയ സംഭാവനകൾ പരിഗണിച്ച് മുൻ വി.ടി കോളേജ് മാനേജർ വിജയൻമാസ്റ്ററെ ചടങ്ങിൽ ആദരിച്ചു. കൂടാതെ എസ്‌എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.
‘കാരുണ്യ സ്പർശം -2022’ ഡയാലിസിസ് ഫണ്ട്‌ വിതരണം ജസ്റ്റിൻ കൊട്ടുകാപ്പള്ളിൽ സെന്റ് കമിലസ് ഹോസ്പിറ്റൽ, ചുങ്കകുന്നിന് നൽകികൊണ്ട് നിർവഹിച്ചു.
ജീമോൾ മനോജ്‌, ജോസ് വളവനാട്ട്, മാനുവൽ പള്ളിക്കമാലിൽ, ജോസഫ് പുത്തൻ പറമ്പിൽ, ടോം കുന്നുമ്മേൽ, ഷൈജു പുളിക്കൽ, ജഗേഷ് പള്ളിക്കമാലിൽ തുടങ്ങിയവർ പങ്കെടുത്തു.

Related posts

കണ്ണൂരിൽ 39 കടകളിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പരിശോധന –

Aswathi Kottiyoor

മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന……….

Aswathi Kottiyoor

കോവിഡ്‌ താഴേക്ക്‌ ; മൂന്നാം തരംഗം അവസാനഘട്ടത്തിൽ

Aswathi Kottiyoor
WordPress Image Lightbox