റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് (ബിപിഎല്‍) മാറ്റാന്‍ അവസരം.ആശ്രയ പദ്ധതി അംഗങ്ങള്‍, ആദിവാസികള്‍, രോഗികള്‍ (ക്യാന്‍സര്‍, ഡയാലിസിസ്, അവയവമാറ്റം, എച്ച്ഐവി, വികലാംഗര്‍, ഓട്ടിസം, കുഷ്ഠം, നൂറ് ശതമാനം തളര്‍ന്നവര്‍), നിരാലംബയായ സ്ത്രീ (വിധവ, അവിവാഹിത, വിവാഹ മോചിത-കാര്‍ഡ് അംഗങ്ങളില്‍ പ്രായപൂര്‍ത്തിയായ പുരുഷന്‍മാര്‍ പാടില്ല) എന്നീ വിഭാഗങ്ങള്‍ മാര്‍ക്ക് അടിസ്ഥാനമില്ലാതെ മുന്‍ഗണനക്ക് അര്‍ഹരാണ്.
ഹൃദ്രോഗികള്‍, മുതിര്‍ന്ന പൗരന്‍മാര്‍, തൊഴില്‍രഹിതര്‍, പട്ടികജാതി, വീട്/സ്ഥലം ഇല്ലാത്തവര്‍, അടച്ചുറപ്പില്ലാത്ത വീട്, സര്‍ക്കാര്‍ ഭവന പദ്ധതി അംഗം (ലക്ഷം വീട്, ഐഎവൈ, ലൈഫ്), വൈദ്യുതിയും കുടിവെള്ളവും ഇല്ലാത്ത കുടുംബങ്ങളെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കും. മതിയായ രേഖകള്‍ അപേക്ഷക്കൊപ്പം സമര്‍പ്പിക്കണം. അക്ഷയ കേന്ദ്രം വഴി 30 വരെ അപേക്ഷിക്കാം. നേരത്തേ അപേക്ഷ നേരിട്ട് നല്‍കിയവരും ഓണ്‍ലൈനായി അപേക്ഷിക്കണം. എല്ലാ അംഗങ്ങളുടെയും ആധാര്‍ റേഷന്‍ കാര്‍ഡില്‍ ലിങ്ക് ചെയ്തവരുടെ അപേക്ഷകള്‍ മാത്രമേ സ്വീകരിക്കൂ.