ലഹരി വിമുക്ത കേരളം സുന്ദര കേരളം എന്ന ആശയം ഉയർത്തിപ്പിടിച്ച് കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾ, സ്കൗട്ട് ആൻ്റ് ഗൈഡ്സ്, ജൂനിയർ റെഡ് ക്രോസ്, ലിറ്റിൽ കൈറ്റ്സ്, ലഹരി വിരുദ്ധ ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ എക്സൈസ് ഡിപ്പാർട്ട്മെൻറിൻ്റെ നേതൃത്വത്തിൽ ലഹരി വിമുക്ത സന്ദേശ റാലി നടത്തി. നീണ്ടു നോക്കിയിൽ സംഘടിപ്പിച്ച യോഗത്തിൽ പേരാവൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ വിജേഷ് എ.കെ മുഖ്യസന്ദേശം നൽകുകയും കുട്ടികൾക്കും പൊതുജനങ്ങൾക്കും ലഹരി വിരുദ്ധ ദിന പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ബിനു തോമസ്, സീനിയർ അസിസ്റ്റൻ്റ് ലാലി ജോസഫ്, സ്റ്റാഫ് സെക്രട്ടറി റിജോയ് എം.എം ,വിദ്യാർത്ഥികളായ അലസ്റ്റിൻ സജി, ആഗ്നസ് ഷാജി എന്നിവർ ലഹരി വിമുക്ത ദിന സന്ദേശം നൽകി. സ്കൗട്ട് ആൻ്റ് ഗൈഡ്സ് വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് അവതരിപ്പിക്കുകയും ചെയ്തു.വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ മുദ്രാവാക്യ രചന മത്സരം, പോസ്റ്റർ രചനാമത്സരം,ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു.
previous post
next post