21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • നിയമസഭയില്‍ കറുപ്പണിഞ്ഞ് പ്രതിപക്ഷ പ്രതിഷേധം, ബഹളം
Kerala

നിയമസഭയില്‍ കറുപ്പണിഞ്ഞ് പ്രതിപക്ഷ പ്രതിഷേധം, ബഹളം

സഭ താല്‍കാലികമായി നിർത്തിവെച്ചു.*
തിരുവനന്തപുരം: വിവാദ വിഷയങ്ങള്‍ കത്തിനില്‍ക്കെ പതിനഞ്ചാം നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന് ബഹളത്തോടെ തുടക്കം. രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെ നടന്ന ആക്രമണം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കി. ടി. സിദ്ദിഖാണ് അടിയന്തര പ്രമേയത്തിന് അടുമതി തേടി നോട്ടീസ് നല്‍കിയത്.

കറുപ്പ് വസ്ത്രം അണിഞ്ഞാണ് പ്രതിപക്ഷ അംഗങ്ങളില്‍ പലരും സഭയില്‍ എത്തിയത്. ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍തന്നെ പ്രതിപക്ഷം ബാനറുകളും പ്ലക്കാർഡുകളും ഉയർത്തുകയും പ്രതിപക്ഷ എംഎല്‍എമാർ മുദ്രാവാക്യം വിളി ആരംഭിക്കുകയും ചെയ്തു. തുടർന്ന് സ്പീക്കർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രതിപക്ഷബഹളം തുടർന്നതിനാല്‍ സഭ തല്‍ക്കാലത്തേക്ക് നിർത്തിവെച്ചു.അഞ്ച് മിനിറ്റ് മാത്രമാണ് സഭ നടന്നത്. അടിയന്തര പ്രമേയ നോട്ടീസ് പരിഗണനയിലാണെന്ന് സ്പീക്കർ തുടക്കത്തില്‍ വ്യക്തമാക്കി. ബാനറുകളും പ്ലക്കാർഡുകളും ചട്ടവിരുദ്ധമാണെന്ന് സ്പീക്കർ വ്യക്തമാക്കി. എന്നാല്‍ പ്രതിപക്ഷം ബഹളം തുടർന്നു. മാധ്യമങ്ങള്‍ക്ക് കടത്ത നിയന്ത്രണമാണ് സഭയില്‍ ഏർപ്പെടുത്തിയിരുന്നത്. പ്രതിപക്ഷ പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങള്‍ സഭാ ടിവി പുറത്തുവിടരുതെന്ന് നിർദേശമുണ്ട്.രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ തകര്‍ത്തതിന് പുറമേ സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിക്ക് എതിരായ സ്വപ്നയുടെ വെളിപ്പെടുത്തലും ബഫര്‍ സോണ്‍ വിവാദവും അടക്കമുള്ള വിഷയങ്ങള്‍ പ്രതിപക്ഷം ചര്‍ച്ചയാക്കാനാണ് പ്രതിപക്ഷം ഉദ്ദേശിക്കുന്നത്.

Related posts

നവവധുവിനെ നിലവിളക്കുകൊണ്ട് തലയ്ക്കടിച്ച് കൊന്നു; ഭർത്താവ് അറസ്റ്റിൽ.*

Aswathi Kottiyoor

കേരളത്തിൽ കാലവര്‍ഷം ജൂണ്‍ നാലിന് എത്തിയേക്കും.*

Aswathi Kottiyoor

ഇരിട്ടി എക്സൈസ് റെയിഞ്ച്*

Aswathi Kottiyoor
WordPress Image Lightbox