23.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കുരങ്ങുപനി: ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടതില്ലെന്ന് ഡബ്ല്യുഎച്ച്ഒ
Kerala

കുരങ്ങുപനി: ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടതില്ലെന്ന് ഡബ്ല്യുഎച്ച്ഒ

കോവിഡിന് പിന്നാലെ ലോകരാജ്യങ്ങളെ ആശങ്കയിലാക്കി കുരങ്ങുപനി പടർന്നെങ്കിലും ആഗോളതലത്തിൽ പൊതു ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് ലോകാരോഗ്യ സംഘടന. ആഗോളതലത്തിൽ 50 രാജ്യങ്ങളിലായി 3,200 പേർക്കാണ് കുരങ്ങുപനി ബാധിച്ചത്.

രോഗവ്യാപനം തടയാൻ എല്ലാ മുൻകരുതലുകളും കൈക്കൊള്ളുമെന്ന് ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. വൈറസിനെതിരെ പ്രതിരോധശേഷി നേടിയവർ കുറ വായതിനാൽ രോഗം പടരാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

മേയ് ആദ്യത്തോടെ യൂറോപ്യൻ രാജ്യങ്ങളിലും കേന്ദ്ര ആഫ്രിക്കൻ രാജ്യങ്ങളിലുമാണ് കുരങ്ങുപനി പടരുന്നതായി കണ്ടെത്തിയത്. രോഗം ബാധിച്ച ഒരാൾ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്സ് അഥവാ കുരങ്ങുപനി.

തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓ ര്‍ത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി ഇതിനു സാദൃശ്യമുണ്ട്.

Related posts

ഗോ​ണി​ക്കു​പ്പ​യി​ൽ ജ്വ​ല്ല​റി ഉ​ട​മ​യെ കൊ​ള്ള​യ​ടി​ച്ച സം​ഭ​വം! വ്യാ​ജ അ​പ​ക​ടത്തിനു ​ ഉ​പ​യോ​ഗി​ച്ച​ത് വാ​ട​ക വാ​ഹ​ന​ങ്ങ​ൾ

Aswathi Kottiyoor

അധിക നിർമാണവും പുതിയ നികുതിവലയിൽ; ഷീറ്റോ ഓടോ മേഞ്ഞ ടെറസ് മേൽക്കൂരയ്ക്ക് ഇളവ്

Aswathi Kottiyoor

വിഴിഞ്ഞത്ത്‌ ഏഴ് ദിവസം മദ്യനിരോധനം.* തിരുവനന്തപുരം

Aswathi Kottiyoor
WordPress Image Lightbox