• Home
  • Kerala
  • മാരിസും തെരേസയും മദര്‍ഷിപ്പിനുള്ളില്‍; നോർവേയിലേക്ക്‌ ഇന്ന്‌ പുറപ്പെടും
Kerala

മാരിസും തെരേസയും മദര്‍ഷിപ്പിനുള്ളില്‍; നോർവേയിലേക്ക്‌ ഇന്ന്‌ പുറപ്പെടും

നോർവേക്കുവേണ്ടി കൊച്ചി കപ്പൽ ശാല നിർമിച്ച സ്വയംനിയന്ത്രിത ഇലക്ട്രിക് വെസ്സലുകൾ മദർഷിപ്പിനുള്ളിൽ കയറ്റി. ലോകത്തെ രണ്ടാമത്തെയും ഇന്ത്യയിലെ ആദ്യത്തെയും സ്വയംനിയന്ത്രിത ഇലക്ട്രിക് വെസ്സലുകളായ മാരിസും തെരേസയുമാണ്‌ യാത്രയ്‌ക്കൊരുങ്ങുന്നത്‌. തിങ്കൾ വൈകിട്ട്‌ യാത്രയാകുന്ന കപ്പലുകൾ ഒരുമാസം സഞ്ചരിച്ച്‌ നോർവേയിലെത്തും.

കപ്പൽ കയറ്റുമതി ചെയ്യുന്ന ഡച്ച് കമ്പനിയായ യാട്ട് സെർവന്റിന്റെ കൂറ്റൻ മദർഷിപ്പിൽ കയറ്റിയാണ്‌ കപ്പലുകൾ കൊണ്ടുപോകുന്നത്. എട്ടുമണിക്കൂർ ശ്രമിച്ചാണ് 67 മീറ്റർ നീളവും 600 ടൺ ഭാരവുമുള്ള ഇലക്ട്രിക് വെസ്സലുകൾ മദർഷിപ്പിൽ കയറ്റിയത്. 210 മീറ്റർ വലിപ്പമുള്ള മദർഷിപ്പ് 8.9 മീറ്റർ കായലിലേക്ക് താഴ്ത്തി വെള്ളം നിറച്ചശേഷം ടഗ്ഗ് ഉപയോഗിച്ച് രണ്ട് ഇലക്ട്രിക് വെസ്സലുകളും കപ്പലിലേക്ക് വലിച്ചുകയറ്റി. തുടർന്ന് കപ്പൽ ഉയർത്തി വെസ്സലുകൾ കയറ്റിയ ഭാഗത്തെ വെള്ളം ഒഴുക്കിക്കളഞ്ഞു.
നോർവേയിലെ സപ്ലൈ ചെയിൻ കമ്പനിയായ ആസ്‌കോ മാരിടൈമിനുവേണ്ടിയാണ് കൊച്ചിൻ ഷിപ്‌യാർഡ് ഇലക്ട്രിക് കപ്പലുകൾ നിർമിച്ച് കൈമാറിയത്. നോർവേയിലെ മലയിടുക്കുകളിലേക്ക് കയറിക്കിടക്കുന്ന അഴിമുഖപ്പാതയായ ഫ്യോർദിലാണ്‌ കപ്പലുകൾ സർവീസ് നടത്തുക.

Related posts

സർക്കാർ ഉറപ്പ് പാലിച്ചു; പ്ലസ് വൺ പ്രവേശനം നേടിയത് 3,85,253 വിദ്യാർത്ഥികൾ, ഒഴിഞ്ഞുകിടക്കുന്നത് 22,133 സീറ്റുകളെന്ന് മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor

വ​ട​ക്ക​ഞ്ചേ​രി ബ​സ് അ​പ​ക​ടം: കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ​ക്കും പി​ഴ​വു​ണ്ടാ​യെ​ന്ന് റി​പ്പോ​ർ​ട്ട്

Aswathi Kottiyoor

റിപ്പബ്ലിക് ദിന പരേഡ്: മെഡലുകൾ നേടിയവരെ മുഖ്യമന്ത്രി അനുമോദിച്ചു

Aswathi Kottiyoor
WordPress Image Lightbox