23.2 C
Iritty, IN
July 7, 2024
  • Home
  • Kerala
  • വൈ​ദ്യു​തി നി​ര​ക്കി​ൽ 6.6 ശ​ത​മാ​നം വ​ർ​ധ​ന
Kerala

വൈ​ദ്യു​തി നി​ര​ക്കി​ൽ 6.6 ശ​ത​മാ​നം വ​ർ​ധ​ന

വൈ​ദ്യു​ത ചാ​ർ​ജ് 6.6 ശ​ത​മാ​നം വ​ർ​ധി​പ്പി​ച്ചു.​അ​തേ​സ​മ​യം പ്ര​തി​മാ​സം 50 യൂ​ണി​റ്റ് വ​രെ വ​ർ​ധ​ന​യി​ല്ല. 51 മു​ത​ൽ 150 യൂ​ണി​റ്റ് വ​രെ​യു​ള്ള​വ​ർ​ക്ക് 25 പൈ​സ​യു​ടെ വ​ർ​ധ​ന ഉ​ണ്ടാ​കു​മെ​ന്നും റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.

2022-2023 വ​രെ​യു​ള്ള വൈ​ദ്യു​തി നി​ര​ക്കാ​ണ് വൈ​ദ്യു​തി റ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ൻ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ്ര​ഖ്യാ​പി​ച്ച​ത്. പ്ര​തി​മാ​സം 40 യൂ​ണി​റ്റ് ഉ​പ​യോ​ഗി​ക്കു​ന്ന 1,000 വാ​ട്ട് ക​ണ​ക്ട​ഡ് ലോ​ജു​ക​ൾ​ക്ക് വ​ർ​ധ​ന​യി​ല്ല. 50 യൂ​ണി​റ്റ് വ​രെ ഉ​പ​യോ​ഗി​ക്കു​ന്ന ഗാ​ർ​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും നി​ര​ക്ക് കൂ​ട്ടി​ല്ലെ​ന്ന് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.

എ​ല്ലാ കാ​ര്യ​ങ്ങ​ളും പ​രി​ഗ​ണി​ച്ചാ​ണ് താ​രി​ഫ് പ​രി​ഷ്ക​ര​ണം. കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ലെ ബു​ദ്ധി​മു​ട്ടു​ക​ൾ പ​രി​ഗ​ണി​ച്ചി​ട്ടു​ണ്ടെ​ന്നും ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.

1000 വാ​ട്ട് വ​രെ ക​ണ​ക്ട​ഡ് ലോ​ഡും പ്ര​തി​മാ​സം 40 യൂ​ണി​റ്റ് വ​രെ ഉ​പ​ഭോ​ഗ​മു​ള്ള വ​രു​മാ​യ ദാ​രി​ദ്ര്യ രേ​ഖ​യ്ക്ക് താ​ഴെ​യു​ള്ള ഗാ​ര്‍​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് താ​രി​ഫ് വ​ര്‍​ധ​ന ഇ​ല്ല. അ​നാ​ഥാ​ല​യ​ങ്ങ​ള്‍, വൃ​ദ്ധ​സ​ദ​ന​ങ്ങ​ള്‍, അം​ഗ​ന്‍​വാ​ടി​ക​ള്‍ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് താ​രി​ഫ് വ​ര്‍​ധ​ന​വി​ല്ല.

ദാ​രി​ദ്ര്യ​രേ​ഖ​യ്ക്ക് താ​ഴെ​യു​ള്ള 1000 വാ​ട്ട് വ​രെ ക​ണ​ക്ട​ഡ് ലോ​ഡു​ള്ള കു​ടും​ബ​ങ്ങ​ളി​ല്‍ ക്യാ​ന്‍​സ​ര്‍ രോ​ഗി​ക​ളോ സ്ഥി​ര​മാ​യി അം​ഗ​വൈ​ക​ല്യം ബാ​ധി​ച്ച​വ​രോ ഉ​ണ്ടെ​ങ്കി​ല്‍ താ​രി​ഫ് വ​ര്‍​ധ​ന​വി​ല്ല. എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത ബാ​ധി​ത​ര്‍​ക്കു​ള്ള സൗ​ജ​ന്യ നി​ര​ക്ക് നി​ല​നി​ര്‍​ത്തി.

ചെ​റി​യ പെ​ട്ടി​ക​ട​ക​ള്‍, ബാ​ങ്കു​ക​ള്‍, ത​ട്ടു​ക​ട​ക​ള്‍ തു​ട​ങ്ങി​യ വി​ഭാ​ഗ​ത്തി​നു​ള്ള കു​റ​ഞ്ഞ നി​ര​ക്കി​ലു​ള്ള താ​രി​ഫി​ന്‍റെ ആ​നു​കൂ​ല്യം 1000 വാ​ട്ടി​ല്‍​നി​ന്നു 2000 വാ​ട്ടാ​യി വ​ര്‍​ധി​പ്പി​ച്ചു. ഏ​ക​ദേ​ശം 5.5 ല​ക്ഷം ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ആ​നു​കൂ​ല്യം ല​ഭി​ക്കു​മെ​ന്നും ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.

Related posts

കുരങ്ങുപനി: ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടതില്ലെന്ന് ഡബ്ല്യുഎച്ച്ഒ

Aswathi Kottiyoor

വോട്ട്‌ പെട്ടിയിലായാൽ ഇന്ധനവില ആളിക്കത്തും ; പെട്രോൾ വില ലിറ്ററിന് 10 രൂപവരെയും ഡീസലിന് ഏഴുരൂപവരെയും ഒറ്റയടിക്ക് കൂട്ടുമെന്ന്‌ സൂചന

Aswathi Kottiyoor

കേരളത്തില്‍ ഇന്ന് 2995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox