ലോക കപ്പ് മത്സരങ്ങള്‍ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് കാരിബാഗുകള്‍ക്കു നിരോധനമേര്‍പ്പെടുത്തി ഖത്തര്‍. നവംബര്‍ 15 മുതലാണു നിരോധനം.
സ്ഥാപനങ്ങള്‍, കമ്പനികള്‍, ഷോപ്പിങ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ പാക്ക് ചെയ്യാനോ സമ്മാനമായി നല്‍കാനോ വിതരണം ചെയ്യാനോ ഒത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് കവറുകള്‍ ഉപയോഗിക്കരുത്. ഇവ കൊണ്ടുപോകാനും പാടില്ലെന്നും മുനിസിപ്പാലിറ്റി മന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.പല തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് ബാഗുകള്‍, ബയോ ഡീഗ്രേഡബിള്‍ ബാഗുകള്‍, മറ്റു ബയോ ഡിഗ്രേഡബിള്‍ വസ്തുക്കള്‍ ഉപയോഗിച്ചുണ്ടാക്കിയ സഞ്ചികള്‍ കടലാസുകൊണ്ടോ തുണികൊണ്ടോ ഉണ്ടാക്കിയ സഞ്ചികള്‍ തുടങ്ങിയവ ഉപയോഗിക്കാം. എന്നാല്‍ ഇവയുടെ ഉപയോഗത്തിനു നിലവാരം ഉറപ്പുവരുത്തിയവ മാത്രമേ അനുമതിയുള്ളൂ.ഡീഗ്രേഡബിള്‍, പുനരുപയോഗത്തിനോ റീസൈക്കിള്‍ ചെയ്യാനോ യുക്തമായത് എന്ന് ഉപയോഗ യോഗ്യമായ പ്ലാസ്റ്റിക്ക് ബാഗുകളില്‍ രേഖപ്പെടുത്തണമെന്നും മന്ത്രാലയം അറിയിച്ചു.
40 മൈക്രോണില്‍ താഴെ കനമുള്ളമുള്ള, പ്ലാസ്റ്റിക് പാളികളോ തുണികൊണ്ടോ നിര്‍മിച്ചവയാണ് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍. ഒന്നിലധികം ഉപയോഗങ്ങള്‍ക്കുള്ള പ്ലാസ്റ്റിക് ബാഗുകള്‍ 40-നും 60-നും ഇടയില്‍ മൈക്രോണ്‍ കനത്തിലുള്ളവയാണ്.