ബഫർ സോൺ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഓർത്തഡോക്സ് സുറിയാനി സഭ കേളകം, കിളിയന്തറ ഡിസ്ട്രിക്റ്റ് ദേവാലയങ്ങളുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.
ബഫർ സോൺ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഓർത്തഡോക്സ് സുറിയാനി സഭ കേളകം, കിളിയന്തറ ഡിസ്ട്രിക്റ്റ് ദേവാലയങ്ങളുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.
കേളകം :സുപ്രീകോടതിയുടെ ബഫർ സോൺ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കേളകം, കിളിയന്തറ ഡിസ്ട്രിക്റ്റ് ദേവാലയങ്ങളുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. കേളകം സെന്റ്.ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ നിന്ന് ആരംഭിച്ച പ്രതിഷേധ റാലി ടൗൺ ചുറ്റി ബസ് സ്റ്റാൻഡിൽ അണിനിരന്നു. പേരാവൂർ നിയോജകമണ്ഡലം എം.എൽ.എ അഡ്വ സണ്ണി ജോസഫ് പ്രതിക്ഷേധ സമരം ഉദ്ഘാടനം ചെയ്തു. ഫാ. ബേസിൽ പൗലോസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു,ബത്തേരി സെന്റ്.മേരീസ് കോളേജിലെ അസിസ്റ്റൻഡ് പ്രൊഫസർ ഫാ.ജിൻസ് നെടിയവള സുപ്രീകോടതിയുടെ ബഫർ സോൺ വിധിയുടെ ആഘാതങ്ങളെയും അത് ജന ജീവിതത്തെ എങ്ങനെ ബാധിക്കുമെന്നും മുഖ്യ പ്രഭാഷണം നടത്തി.ഫാ. ജാസ്റ്റിൻ പി കുര്യാക്കോസ്, ഫാ.ഷിബു ജോൺ, ഫാ. ജിബിൻ കുര്യാക്കോസ്, ഫാ.എൽദോ , ഫാ സാജു വർഗ്ഗീസ്, ഫാ ജോബിൻ, ഫാ അനിൽ ചെറിയാൻ, ഫാ എൽദോ പാട്ടുപാള,ഡീക്കൻ ജിനു , രണ്ടു ഡിസ്ട്രിക്റ്റിലെ പള്ളികളിൽ നിന്നായി നിരവധി ജനങ്ങളാണ് പ്രതിഷേധ പ്രകടനത്തിൽ അണിചേർന്നത്.കൊമ്മേരി സെൻറ് ജോർജ് ഓർത്തഡോസ് പള്ളി വികാരി ഫാ. നോബിൻ കെ വർഗ്ഗീസ് ചടങ്ങിന് നന്ദി അർപ്പിച്ചു.