22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • മ​ട്ട​ന്നൂ​ര്‍ കാ​ര്‍​ബ​ണ്‍ ന്യൂ​ട്ര​ല്‍ മ​ണ്ഡ​ല​മാ​യി മാ​റ്റു​ന്നു
Kerala

മ​ട്ട​ന്നൂ​ര്‍ കാ​ര്‍​ബ​ണ്‍ ന്യൂ​ട്ര​ല്‍ മ​ണ്ഡ​ല​മാ​യി മാ​റ്റു​ന്നു

മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തെ കാ​ര്‍​ബ​ണ്‍ ന്യൂ​ട്ര​ല്‍ മ​ണ്ഡ​ല​മാ​യി മാ​റു​ന്നു. ഓ​ന്നാം ഘ​ട്ട പ്ര​വ​ര്‍​ത്ത​ന​മെ​ന്ന നി​ല​യി​ല്‍ മ​ണ്ഡ​ല​ത്തി​ലെ സ്‌​കൂ​ളു​ക​ള്‍​ക്ക് പ​ത്ത് വീ​തം മു​ള​ത്തൈ​ക​ള്‍ വി​ത​ര​ണം ചെ​യ്തു. മ​ട്ട​ന്നൂ​ർ മ​ണ്ഡ​ല​ത്തി​ലാ​കെ വ്യാ​പി​പ്പി​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന ഈ ​പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ടം എ​ന്ന നി​ല​യി​ലാ​ണ് സ്‌​കൂ​ളു​ക​ളി​ല്‍ മു​ള​ത്തൈ​ക​ളു​ടെ വി​ത​ര​ണം ചെ​യ്ത​ത്.
മ​ട്ട​ന്നൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ സ​മ​ഗ്ര വി​ദ്യാ​ഭ്യാ​സ പു​രോ​ഗ​തി ല​ക്ഷ്യം​വ​ച്ച് എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രം​ഭി​ച്ച ത​രം​ഗം സ​മ​ഗ്ര വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ സ്‌​കൂ​ളു​ക​ളി​ല്‍ വി​വി​ധ​ങ്ങ​ളാ​യ പ​ദ്ധ​തി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു.
മ​ണ്ഡ​ല​ത്തി​ലെ സ്‌​കൂ​ളു​ക​ളി​ല്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം, നീ​ന്ത​ല്‍ പ​രി​ശീ​ല​നം, സൈ​ക്കി​ള്‍ പ​രി​ശീ​ല​നം, ചി​ത്ര​ര​ച​നാ ക്യാ​മ്പു​ക​ള്‍ ഉ​ള്‍​പ്പെ​ടെ വി​വി​ധ​ങ്ങ​ളാ​യ പാ​ഠ്യ പാ​ഠ്യേ​ത​ര പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഇ​തി​നോ​ട​കം ന​ട​ത്തി​ക്ക​ഴി​ഞ്ഞു. പ​ദ്ധ​തി​യു​ടെ അ​ടു​ത്ത ഘ​ട്ടം എ​ന്ന നി​ല​യി​ലാ​ണ് കാ​ര്‍​ബ​ണ്‍ ന്യൂ​ട്ര​ല്‍ മ​ണ്ഡ​ല​മാ​യി മാ​റ്റു​ന്ന​ത്. സ​മ​ഗ്ര വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം കിം​സ് ഹെ​ൽ​ത്തു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. മ​ട്ട​ന്നൂ​ർ കൈ​ലാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ഹ​രി​തം ശി​ൽ​പ​ശാ​ല കെ.​കെ. ശൈ​ല​ജ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ ചെ​യ​ർ പേ​ഴ്സ​ൺ അ​നി​ത വേ​ണു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ്രോ ​വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ.​എ. സാ​ബു മു​ള​ത്തൈ​ക​ൾ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
മു​ള​ത്തൈ​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തെ​ക്കു​റി​ച്ച് കെ.​ജെ. അ​പ്പ​ച്ച​ൻ ക്ലാ​സെ​ടു​ത്തു.

Related posts

പ്ലസ്ടു ക്ലാസിലെ അർത്ഥന, ക്ലാസായ ക്ലാസെല്ലാം കയറിയിറങ്ങി നടത്തിയ അന്വേഷണം

Aswathi Kottiyoor

ബ​​ഫ​​ര്‍ സോ​​ണ്‍ മ​​ന്ത്രി​​സ​​ഭാ തീ​​രു​​മാ​​നം അ​​വ്യ​​ക്ത​​വും ആ​​ശ​​ങ്ക​​യേ​​റ്റു​​ന്ന​​തുമെന്ന് കെ​​സി​​ബി​​സി

Aswathi Kottiyoor

നിലമ്പൂർ കോട്ടയം പ്രത്യേക ട്രെയിൻ സർവീസ്‌ ഇന്നുമുതൽ യാത്ര ചെയ്യാം ടിക്കറ്റെടുത്ത്‌ ; കൂടുതൽ ട്രെയിൻ ഇന്നുമുതൽ.

Aswathi Kottiyoor
WordPress Image Lightbox