മട്ടന്നൂര്‍: നായട്ടുപാറ കോവൂരില്‍ യശോദ (70) യാണ് കിണറില്‍ വീണത്. കിണറില്‍ വീണ യശോദയെ ഷംസുദിന്‍ എന്ന ആള്‍ കിണറില്‍ ഇറങ്ങി പിടിച്ചു നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് മട്ടന്നൂര്‍ അഗ്‌നി രക്ഷാ സേനയെ വിവരമറിയിച്ചതിനനുസരിച്ച് സ്റ്റേഷന്‍ ഓഫീസര്‍ ടി.വി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ വയോദികയെയും ഷംസുദിനെയും റെസ്‌ക്യൂ നെറ്റ് ഉപയോഗിച്ച് പുറത്തെത്തിച്ചു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ സുകുമാരന്‍, ഫയര്‍ ഓഫീസര്‍മാരായ പ്രവീണ്‍ കുമാര്‍, സിമിത്, സഫീര്‍ പൊയിലന്‍, അരുണ്‍ ബാബു, സുരേഷ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ ഉണ്ടായിരുന്നു.