24.3 C
Iritty, IN
October 3, 2024
  • Home
  • Iritty
  • ജീവിതത്തിലേക്ക് യോഗയെ കൊണ്ടുവന്നാൽ മനസ്സും ആരോഗ്യവും ദൃഢമാകും – ബിജു കാരായി
Iritty

ജീവിതത്തിലേക്ക് യോഗയെ കൊണ്ടുവന്നാൽ മനസ്സും ആരോഗ്യവും ദൃഢമാകും – ബിജു കാരായി

ഇരിട്ടി: ഓരോ വ്യക്തിയും നിത്യ ജീവിതത്തിലേക്ക് യോഗയെ കൊണ്ടുവരികയാണെങ്കിൽ മനസ്സും ആരോഗ്യവും ദൃഢമാകുമെന്ന് കേരളാ യോഗാസന സ്പോർട്സ് ഓർഗ്ഗനൈസിംഗ് സിക്രട്ടറി ബിജു കാരായി പറഞ്ഞു. ഇരിട്ടി പ്രഗതി വിദ്യാനികേതനിൽ അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ചു നടന്ന പരിപാടി ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിത്യവും യോഗ ചെയ്യുന്നതിലൂടെ രോഗങ്ങൾക്ക് ആക്രമിച്ച് കീഴ്‌പ്പെടുത്താൻ കഴിയാത്ത വിധം ശരീരവും അധമ വികാരങ്ങൾക്ക് കീഴ്പ്പെടുത്താൻ കഴിയാത്തവിധം മനസ്സും ബലപ്പെടുമെന്നും ഇതിന്റെ ഗുണം ഇത്തരം വ്യക്തികളിലൂടെ സമൂഹത്തിനു ലഭിക്കുമെന്നും ബിജു കാരായി പറഞ്ഞു.
പ്രഗതി വിദ്യാനികേതൻ പ്രിൻസിപ്പാൾ വത്സൻ തില്ലങ്കേരി അദ്ധ്യക്ഷനായി. യോഗാദ്ധ്യാപകൻ എം.എസ്. ബിജിലാൽ സ്വാഗതവും വരുൺ നന്ദിയും പറഞ്ഞു. പ്രഗതി സ്‌കൂൾ ഓഫ് യോഗയിലെ വിദ്യാർത്ഥികളുടെ യോഗാ പ്രദർശനവും നടന്നു.

Related posts

ഇരിട്ടി നഗരത്തെ ഇരുട്ടിലാക്കി സോളാർ ലൈറ്റുകളും ഹൈമറ്റ്സ് ലൈറ്റുകളും കണ്ണടച്ചു – പിന്നിൽ നടന്ന അഴിമതി പുറത്തുകൊണ്ടുവരണമെന്ന ആവശ്യം ശക്തം

Aswathi Kottiyoor

ടെറസിൽ നിന്നും കാൽ വഴുതിവീണ് ചികിത്സയിലായിരുന്ന പ്രധാനാധ്യാപിക മരിച്ചു

Aswathi Kottiyoor

അശ്വിനി കുമാറിന്റെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി

Aswathi Kottiyoor
WordPress Image Lightbox