23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • വി​ജ​യ് ബാ​ബുവിന് മുൻകൂർ ജാമ്യം
Kerala

വി​ജ​യ് ബാ​ബുവിന് മുൻകൂർ ജാമ്യം

യു​​​വ​​​ന​​​ടി​​​യെ പീ​​​ഡി​​​പ്പി​​​ച്ച കേ​​​സി​​​ല്‍ ന​ട​നും നി​ർ​മാ​താ​വു​മാ​യ വി​ജ​യ് ബാ​ബു​വി​ന് മുൻകൂർ ജാമ്യം. ഉ​പാ​ധി​ക​ളോ​ടെ ഹൈ​ക്കോ​ട​തിയാണ് മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ചത്. അ​ഞ്ചു​ല​ക്ഷം രൂ​പ​യു​ടെ ബോ​ണ്ട് കെ​ട്ടി​വ​യ്ക്ക​ണം, സം​സ്ഥാ​നം വി​ട്ടു​പോ​ക​രു​ത്, തി​ങ്ക​ളാ​ഴ്ച അ​ന്വേ​ഷ​ണ ഉ​ദ്യോ​സ്ഥ​രു​ടെ മു​ൻ​പാ​കെ ഹാ​ജ​രാ​ക​ണം എ​ന്നീ ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

വിജയ് ബാബുവിനെതിരെ മതിയായ തെളിവുകൾ ഉണ്ടെങ്കിൽ അറസ്റ്റു ചെയ്യാമെന്നും എന്നാൽ അ​റ​സ്റ്റ് രേഖപ്പെടുത്തി ജാ​മ്യ​ത്തി​ൽ വി​ട​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. കേ​സി​ലെ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ ര​ഹ​സ്യ​മാ​യാ​ണു ന​ട​ത്തി​യ​ത്. സ​ർ​ക്കാ​രി​നു വേ​ണ്ടി പ്രോ​സി​ക്യൂ​ഷ​ൻ അ​ഡീ​ഷ​ന​ൽ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഗ്രേ​ഷ്യ​സ് കു​ര്യാ​ക്കോ​സ് ഹാ​ജ​രാ​യി.

മാ​ർ​ച്ച് 16നും 22 ​നു​മാ​യി വി​ജ​യ് ബാ​ബു പീ​ഡി​പ്പി​ച്ചെ​ന്നാ​രോ​പി​ച്ചാ​ണു ന​ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. പ​രാ​തി​ക്കാ​രി​യാ​യ ന​ടി​യു​മാ​യി ഉ​ഭ​യ​ക​ക്ഷി സ​മ്മ​ത​പ്ര​കാ​ര​മു​ള്ള ബ​ന്ധ​മാ​ണെ​ന്ന മൊ​ഴി​യാ​ണ് വി​ജ​യ് ബാ​ബു ആ​വ​ർ​ത്തി​ച്ച​ത്.

Related posts

കണ്ണൂരിൽ ഹോട്ടലുകളിൽ വ്യാപക പരിശോധന: 58 ഹോട്ടലുകൾക്ക് നോട്ടീസ്

Aswathi Kottiyoor

സ്വകാര്യവൽക്കരണം തുടരുമെന്ന് രാഷ്ട്രപതി; സംയോജിത ഗതാഗതം

Aswathi Kottiyoor

വനിതാ ഹോസ്റ്റലിലെ സമയക്രമം; മാര്‍ഗ നിര്‍ദ്ദേശവുമായി കോടതി

Aswathi Kottiyoor
WordPress Image Lightbox