ഇരുചക്രവാഹനങ്ങളുടെ പൊതുനിരത്തിലെ മത്സരയോട്ടത്തിനെതിരേ കർശന നടപടി എടുക്കാൻ ഗതാഗത മന്ത്രി ആന്റണി രാജു മോട്ടോർ വാഹന വകുപ്പിനു നിർദേശം നൽകി.
പ്രത്യേക സൗകര്യങ്ങളുള്ള റേസ് ട്രാക്കിൽ നടത്തേണ്ട മോട്ടോർ റേസ് സാധാരണ റോഡിൽ നടത്തി യുവാക്കൾ അപകടത്തിൽപ്പെട്ടു മരിക്കുന്നത് അടുത്ത കാ ലത്ത് വർധിച്ചതിനെത്തുടർന്നാണു മന്ത്രിയുടെ നിർദേശം.
ചെറുപ്പക്കാരുടെ അപക്വമായ നടപടിക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാൻ രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ‘ഓപ്പറേഷൻ റേസ്’ എന്ന പേരിലുള്ള കർശന പ രിശോധന ഇന്നുതുടങ്ങും.
രൂപമാറ്റം വരുത്തിയും അമിതവേഗത്തിൽ ഓടിച്ചും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന വാഹനങ്ങളുടെ രജിസ്ട്രേഷനും ഓടിക്കുന്ന ആളിന്റെ ലൈസ ൻസും റദ്ദാക്കുകയും പിഴ ഈടാക്കുകയും ചെയ്യും. പരിശോധനാ വേളയിൽ നിർത്താതെ പോകുന്ന വാഹന ഉടമകളുടെ വിലാസത്തിലെത്തി പിഴ ഈടാക്കാനും നിർദേശിച്ചതായും മന്ത്രി അറിയിച്ചു.