രാജ്യത്ത് ഡിജിറ്റല്‍, യുപിഐ പണമിടപാടുകളില്‍ വര്‍ധിച്ചു വരുന്നതിനിടെ ഡിജിറ്റല്‍ പണിമിടപാടുകളുടെ സുരക്ഷയും വലിയ തലവേദനയാണ്.
അതുകൊണ്ട് തന്നെ ഡെബിറ്റ് കാര്‍ഡ് സേവന, സുരക്ഷ വ്യവസ്ഥകളിലും നിയമങ്ങളിലും റിസര്‍വ് ബാങ്ക് മാറ്റങ്ങള്‍ കൊണ്ടുവരാറുണ്ട്.
2022 ജൂലൈ ഒന്നുമുതല്‍ വലിയൊരു മാറ്റമാണ് ഡെബിറ്റ്/ ക്രഡിറ്റ് കാര്‍ഡ് ഉപയോഗത്തില്‍ വരാന്‍ പോകുന്നത്. അടുത്ത മാസം ഒന്നാം തീയതി മുതല്‍ വെബ്‌സൈറ്റുകള്‍ക്ക് നമ്മുടെ ഡെബിറ്റ്/ക്രഡിറ്റ് കാര്‍ഡ് ഡാറ്റ സേവ് ചെയ്തു വെക്കാന്‍ സാധിക്കില്ല. കാര്‍ഡ് നമ്ബര്‍, എക്‌സ്പിരി ഡേറ്റ് എന്നിവ പല സൈറ്റുകളും ഭാവിയില്‍ പെട്ടെന്ന് ട്രാന്‍സാക്ഷനുകള്‍ നടത്താന്‍ വേണ്ടി സംരക്ഷിച്ചുവെക്കാറുണ്ട്. ഇത് ഡാറ്റ ചോര്‍ത്തലിലേക്ക് നയിക്കുമെന്നത് ചൂണ്ടിക്കാട്ടിയാണ് ആര്‍ബിഐ നടപടി.
നിയമം നിലവില്‍ വന്നാല്‍ ഒരു ഓണ്‍ലൈന്‍ മെര്‍ച്ചന്റ്, പേയ്‌മെന്റ് ഗേറ്റ് വേ സൈറ്റുകള്‍ക്കും കാര്‍ഡ് ഡാറ്റ അവരുടെ സെര്‍വറില്‍ സേവ് ചെയ്തു വെക്കാന്‍ സാധിക്കില്ല. പകരമായി വിവരങ്ങള്‍ ഡിജിറ്റല്‍ ടോക്കണാക്കി മാറ്റി ഉപയോഗിക്കാനുള്ള ഓപ്ഷന്‍ ആര്‍ബിഐ നല്‍കുന്നുണ്ട്. ബാങ്കുമായി ബന്ധപ്പെട്ടാല്‍ തങ്ങളുടെ കാര്‍ഡ് വിവരങ്ങള്‍ എന്‍ക്രിപ്റ്റഡ് ടോക്കണാക്കി മാറ്റാനുള്ള സൗകര്യമുണ്ട്. എന്നാല്‍ ഇത് നിര്‍ബന്ധമല്ലെന്നും ആര്‍ബിഐ വ്യക്തമാക്കുന്നുണ്ട്. അക്കൗണ്ട് എടുക്കുമ്ബോള്‍ ഉപഭോക്താവ് ഇത്തരത്തില്‍ ടോക്കണൈസേഷനുള്ള ഓതറൈസേഷന്‍ നല്‍കാത്തതിനാലാണ് ഇത് നിര്‍ബന്ധമാക്കാത്തത്. എന്നാല്‍ ടോക്കണൈസേഷന്‍ നടത്തിയാല്‍ സിവിവി അല്ലെങ്കില്‍ ഒടിപി ഉപയോഗിച്ച് ട്രാന്‍സാക്ഷനുകള്‍ നടത്താന്‍ സാധിക്കും. ടോക്കണൈസേഷന്‍ ചെയ്തില്ലെങ്കില്‍ കാര്‍ഡ് നമ്ബര്‍, എക്‌സ്പിയറി ഡേറ്റ്, സിവിവി, ഒടിപി എന്നിവ നല്‍കി ട്രാന്‍സാക്ഷന്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും.
ടോക്കണെടുത്താല്‍ മര്‍ച്ചെന്റ് കമ്ബനികള്‍ക്ക് ഉപഭോക്താവിന്റെ ഐഡന്റിന്റിയോ മറ്റു വിവരങ്ങളോ ലഭ്യമാകില്ല. എല്ലാ സൈറ്റുകളും നിലവിലുള്ള കാര്‍ഡ് വിവരങ്ങള്‍ നീക്കം ചെയ്തു ടോക്കണൈസേഷനിലേക്ക് ഈ മാസം 30 നുള്ളില്‍ മാറണമെന്ന് ആര്‍ബിഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം ജനുവരിയില്‍ ത്‌ന്നെ ഈ സാങ്കേതികവിദ്യയിലേക്ക് മാറണമെന്ന് നിര്‍ദേശമുണ്ടായിരുന്നെങ്കിലും പിന്നീട് സമയം നീട്ടിനല്‍കുകയായിരുന്നു.
കാര്‍ഡ് ടോക്കണൈസേഷനിലേക്കുള്ള മാറ്റം സൗജന്യമാണെന്നും ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ടോക്കണൈസേഷനിലേക്ക് മാറണമെങ്കില്‍ ഉപഭോക്താവ് ഒടിപി അടക്കമുള്ളവ നല്‍കി കണ്‍സെന്റ് നല്‍കണമെന്നും ആര്‍ബിഐ നിര്‍ദേശമുണ്ട്. ചെക്ക് ബോക്‌സ്, റേഡിയോ ബട്ടണ്‍ എന്നിവ വഴി ഇത് ചെയ്യരുതെന്നും നിര്‍ദേശമുണ്ട്.