35.3 C
Iritty, IN
November 22, 2024
  • Home
  • Kerala
  • കുടിയൊഴിപ്പിക്കപ്പെട്ട വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകുന്നു
Kerala

കുടിയൊഴിപ്പിക്കപ്പെട്ട വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകുന്നു

ദേശീയപാതാ വികസനത്തിന് വ്യാപാരസ്ഥാപനവും സ്ഥലവുമേറ്റെടുത്തതിനെതുടർന്ന് കുടിയൊഴിപ്പിക്കപ്പെട്ട വ്യാപാരികൾക്കുള്ള നഷ്ടപരിഹാരം നൽകുന്നു. പയ്യന്നൂർ, തളിപ്പറമ്പ്, കണ്ണൂർ താലൂക്കുകളിൽ കല്യാശ്ശേരി, പാപ്പിനിശ്ശേരി, കുഞ്ഞിമംഗലം, ചെറുതാഴം, കടന്നപ്പള്ളി, കരിവെള്ളൂർ, വെള്ളൂർ, പരിയാരം, തളിപ്പറമ്പ്, മോറാഴ വില്ലേജുകളിൽപ്പെട്ടവർക്കാണിത്. തളിപ്പറമ്പ് മിനി സിവിൽസ്റ്റേഷനിലെ ദേശീയപാത സ്ഥലമേറ്റെടുപ്പ് ഡെപ്യൂട്ടി കളക്ടറുടെ ഓഫീസിൽനിന്നാണ് തുക വിതരണം ചെയ്യുന്നത്.

അർഹരായവർ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം, പാൻകാർഡ്, ആധാർകാർഡ് ബാങ്ക് പാസ് ബുക്ക്, എന്നിവയുടെ പകർപ്പ് സഹിതം അപേക്ഷ നൽകണം. തളിപ്പറമ്പ് ദേശീയപാത സ്ഥലമെടുപ്പ് ഓഫീസിൽ ജൂൺ 28, 29, 30 തീയതികളിൽ ഹാജരായി രേഖകൾ നൽകണം. ഫോൺ: 04602 300043, 202148

Related posts

ബഫർസോൺ ; സാധ്യമായതെല്ലാം വനംവകുപ്പ്‌ ചെയ്‌തു : മുഖ്യമന്ത്രി

Aswathi Kottiyoor

മഴ കനക്കും; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്; ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

Aswathi Kottiyoor

അടിയന്തര സഹായങ്ങൾക്കായി പൊലീസ് ഹെൽപ് ലൈൻ നമ്പർ 112

Aswathi Kottiyoor
WordPress Image Lightbox