23.6 C
Iritty, IN
November 21, 2024
  • Home
  • Kelakam
  • ജനവാസ മേഖലകളെ പാരിസ്ഥിതിക ദുര്‍ബല പ്രദേശമായി പ്രഖ്യാപിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി
Kelakam

ജനവാസ മേഖലകളെ പാരിസ്ഥിതിക ദുര്‍ബല പ്രദേശമായി പ്രഖ്യാപിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി

മഞ്ഞളാംപുറം: ജനവാസ മേഖലകളെ പാരിസ്ഥിതിക ദുര്‍ബല പ്രദേശമായി പ്രഖ്യാപിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിപുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേരള കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ കേളകം പഞ്ചായത്തില്‍ നടത്തുന്ന പ്രചരണ കാല്‍നട ജാഥയ്ക്ക് മഞ്ഞളാംപുറത്ത് തുടക്കമായി. കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റിയംഗം പി.ഗോവിന്ദന്‍ ജാഥാ ലീഡര്‍ പി.പ്രശാന്തന് പതാക കൈമാറി. കര്‍ഷക സംഘം ഏരിയാ കമ്മിറ്റിയംഗം എ.രാജന്‍ അധ്യക്ഷനായി. ഏരിയാ പ്രസിഡണ്ട് കെ.പി.സുരേഷ് കുമാര്‍, പി.എം രമണന്‍ എന്നിവര്‍ സംസാരിച്ചു. ജാഥ കുണ്ടേരി, വളയംചാല്‍, തുള്ളല്‍, ചെട്ട്യാംപറമ്പ്, പാറത്തോട്, വെണ്ടേക്കുംചാല്‍ വഴി അടക്കാത്തോട്ട് സമാപിക്കും.

Related posts

ശാന്തിഗിരിയിൽ ദുരന്ത നിവാരണ കമ്മറ്റി രൂപീകരിച്ചു.

Aswathi Kottiyoor

ജെസ്റ്റിൻ പീറ്ററിന് വരക്കാനുള്ള പെൻസിൽ സെറ്റ് ഡോക്ടർ അനൂപ് മംഗളോദയം സമ്മാനിച്ചു

Aswathi Kottiyoor

കേളകത്ത് ബഫർസോൺ സർവേ തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox