23.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • അ​ഫ്ഗാ​നി​സ്ഥാ​നെ വി​റ​പ്പി​ച്ച് ഭൂ​ക​ന്പം: 250 മ​ര​ണം
Kerala

അ​ഫ്ഗാ​നി​സ്ഥാ​നെ വി​റ​പ്പി​ച്ച് ഭൂ​ക​ന്പം: 250 മ​ര​ണം

കി​ഴ​ക്ക​ൻ അ​ഫ്ഗാ​നി​സ്ഥാ​നി​ലു​ണ്ടാ​യ ശ​ക്ത​മാ​യ ഭൂ​ക​ന്പ​ത്തി​ൽ 250 പേ​ർ മ​രി​ച്ചു. ബു​ധ​നാ​ഴ്ച രാ​വി​ലെ റി​ക്ട​ർ സ്കെ​യി​ലി​ൽ 6.1 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ളാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

പാ​ക്കി​സ്ഥാ​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ലും ഭൂ​ക​ന്പം അ​നു​ഭ​വ​പ്പെ​ട്ടു. അ​ഫ്ഗാ​നി​സ്ഥാ​നി​ലെ പ​ക്തി​ക പ്ര​വി​ശ്യ​യി​ലാ​ണ് ഭൂ​ക​ന്പം കൂ​ടു​ത​ൽ നാ​ശം വി​ത​ച്ച​ത്. അ​ഫ്ഗാ​നി​സ്ഥാ​നി​ലെ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​ക​ളാ​യ നം​ഗ​ർ​ഹാ​ർ, ഖോ​സ്റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ലും മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ൾ ത​ക​ർ​ന്ന​താ​യാ​ണ് വി​വ​രം.

തെ​ക്കു​കി​ഴ​ക്ക​ൻ അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ഖോ​സ്റ്റ് ന​ഗ​ര​ത്തി​ൽ​നി​ന്നും 44 കി​ലോ​മീ​റ്റ​ർ അ​ക​ലെ 51 കി​ലോ​മീ​റ്റ​ർ താ​ഴ്ച​യി​ലാ​ണ് ഭൂ​ക​ന്പം ഉ​ണ്ടെ​യ​തെ​ന്ന് യു​എ​സ് ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ അ​റി​യി​ച്ചു.

അ​തേ​സ​മ​യം പാ​ക്കി​സ്ഥാ​നി​ൽ ഭൂ​ക​ന്പം അ​നു​ഭ​വ​പ്പെ​ട്ട​താ​യി അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചു. ഇ​വി​ടെ ആ​ള​പാ​യ​മി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

Related posts

പോ​ളി​യോ വ്യാ​പ​നം: ന്യൂ​യോ​ർ​ക്ക് സം​സ്ഥാ​ന​ത്ത് അ​ടി​യ​ന്ത​രാ​വ​സ്ഥ

Aswathi Kottiyoor

ഡ്യൂ​ട്ടി​യി​ല്‍ ഇ​ല്ലാ​തി​രു​ന്ന ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ്

Aswathi Kottiyoor

പിജി ഡോക്ടര്‍മാരുടെ സേവനം ഇനി ഗ്രാമീണ മേഖലയിലും; റഫറല്‍ രോഗികളുടെ എണ്ണം കുറയണം’. തിരുവനന്തപുരം∙ സംസ്ഥാനത്ത് സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ പിജി ഡോക്ടര്‍മാരുടെ സേവനം ഗ്രാമീണ മേഖലയിലേക്ക്

Aswathi Kottiyoor
WordPress Image Lightbox