22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • ക്യൂ നിന്ന് മദ്യം വാങ്ങുന്നത് ഒഴിവാക്കും, ഇനി ഇഷ്ട ബ്രാൻഡ് സ്വയം തെരഞ്ഞെടുക്കാം: മന്ത്രി എം വി ഗോവിന്ദൻ
Kerala

ക്യൂ നിന്ന് മദ്യം വാങ്ങുന്നത് ഒഴിവാക്കും, ഇനി ഇഷ്ട ബ്രാൻഡ് സ്വയം തെരഞ്ഞെടുക്കാം: മന്ത്രി എം വി ഗോവിന്ദൻ

സംസ്ഥാനത്ത് ബിവറേജസ് ഔട്ട്ലെറ്റുകൾക്ക് മുന്നിൽ ക്യൂ നിന്ന് മദ്യം വാങ്ങുന്നത് ഒഴിവാക്കുമെന്ന് എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ. മദ്യം തെരഞ്ഞെടുത്ത് വാങ്ങുന്ന മാതൃകയിലേക്ക് മാറും.നിലവിലെ ഔട്ട് ലെറ്റുകൾ ഇതേ മാതൃകയിലേക്ക് മാറ്റുമെന്നും മന്ത്രി അറിയിച്ചു.

കടകൾക്കു മുന്നിൽ ക്യൂ നിന്ന് മദ്യം വാങ്ങുന്ന തരത്തിലുള്ള രീതി അവസാനിപ്പിക്കണമെന്ന് മുൻപ് കേരള ഹൈക്കോടതി അടക്കം ആവശ്യപ്പെട്ടിരുന്നു. ക്യൂ നിന്ന ശേഷം കൗണ്ടറിലെത്തി ആദ്യം പണമടയ്ക്കുകയും തുടർന്ന് ബിൽ കാണിച്ച് മദ്യം കൈപ്പറ്റുകയുമാണ് നിലവിൽ ഭൂരിപക്ഷം ഔട്ട്ലെറ്റുകളിലെയും രീതി. കടയ്ക്കുള്ളിൽ പ്രവേശിപ്പിച്ച് സൂപ്പർമാർക്കറ്റുകളിലേതു പോലെ ഇഷ്ട ബ്രാൻഡ് മദ്യം തെരഞ്ഞെടുത്ത് നേരിട്ട് ബില്ലിങ് കൗണ്ടറിലെത്തി പണം നൽകുന്ന രീതി നടപ്പാക്കാൻ എക്സൈസ് വകുപ്പ് ആലോചിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

Related posts

മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്ക​ല്‍ : ലൈ​സ​ന്‍​സ് സ​സ്‌​പെ​ന്‍​ഷ​ന്‍ ന​ട​പ​ടി​ക​ള്‍​ക്കു കാ​ല​താ​മ​സം

Aswathi Kottiyoor

എഴുത്തുകാരി വിമലാ മേനോൻ അന്തരിച്ചു.* തിരുവനന്തപുരം

Aswathi Kottiyoor

കളിക്കിടെ വീണ് എല്ലുപൊട്ടിയ വിദ്യാർഥിയുടെ കൈ മുറിച്ചുമാറ്റി: തലശേരി ജനറൽ ആശുപത്രിക്കെതിരേ കുടുംബം

Aswathi Kottiyoor
WordPress Image Lightbox