26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ഇരുചക്ര വാഹനങ്ങളുടെ മത്സരയോട്ടത്തിനെതിരേ കർശന നടപടി: ഗതാഗതമന്ത്രി
Kerala

ഇരുചക്ര വാഹനങ്ങളുടെ മത്സരയോട്ടത്തിനെതിരേ കർശന നടപടി: ഗതാഗതമന്ത്രി

ഇരുചക്രവാഹനങ്ങളുടെ പൊതുനിരത്തിലെ മത്സരയോട്ടത്തിനെതിരേ കർശന നടപടി എടുക്കാൻ ഗതാഗത മന്ത്രി ആന്‍റണി രാജു മോട്ടോർ വാഹന വകുപ്പിന് നിർദേശം നൽകി. പ്രത്യേക സൗകര്യങ്ങളുള്ള റേസ് ട്രാക്കിൽ നടത്തേണ്ട മോട്ടോർ റേസ് സാധാരണ റോഡിൽ നടത്തി യുവാക്കൾ അപകടത്തിൽപ്പെട്ടു മരിക്കുന്നത് അടുത്ത കാലത്ത് വർധിച്ചതിനെ തുടർന്നാണ് മന്ത്രിയുടെ നിർദേശം.

ചെറുപ്പക്കാരുടെ അപക്വമായ നടപടിക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാൻ രണ്ടാഴ്ച നീണ്ടു നിൽക്കുന്ന ഓപ്പറേഷൻ റേസ് എന്ന പേരിലുള്ള കർശന പരിശോധന തിങ്കളാഴ്ച മുതൽ തുടങ്ങും. രൂപമാറ്റം വരുത്തിയും അമിതവേഗത്തിൽ ഓടിച്ചും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന വാഹനങ്ങളുടെ രജിസ്ട്രേഷനും ഓടിക്കുന്ന ആളിന്‍റെ ലൈസൻസും റദ്ദാക്കുകയും പിഴ ഈടാക്കുകയും ചെയ്യും.

പരിശോധനാ വേളയിൽ നിർത്താതെ പോകുന്ന വാഹന ഉടമകളുടെ വിലാസത്തിലെത്തി പിഴ ഈടാക്കാനും നിർദേശിച്ചതായും മന്ത്രി അറിയിച്ചു.

Related posts

തീരദേശ സംരക്ഷണത്തിന് ടെട്രാപോഡ് സാങ്കേതികവിദ്യ ഉപയോഗിക്കും-മുഖ്യമന്ത്രി

Aswathi Kottiyoor

കാ​ണാ​ൻ പി​താ​വെ​ത്തി; കു​ട്ടി​യു​ടെ സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു

Aswathi Kottiyoor

സിആർസെഡ്: ബണ്ടിൽ ഇളവുതേടി കേരളം കേന്ദ്രത്തെ സമീപിച്ചു.

Aswathi Kottiyoor
WordPress Image Lightbox