23.8 C
Iritty, IN
October 6, 2024
  • Home
  • Kerala
  • 25 പദ്ധതി ഏറ്റെടുത്ത്‌ മാട്ടറയിലെ വനിതകൾ
Kerala

25 പദ്ധതി ഏറ്റെടുത്ത്‌ മാട്ടറയിലെ വനിതകൾ

കുടുംബശ്രീ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി വൈവിധ്യമാർന്ന പദ്ധതിയുമായി ഉളിക്കൽ പഞ്ചായത്തിലെ മാട്ടറ വാർഡ്‌. ഒരു വർഷത്തെ പദ്ധതികളാണ്‌ മാട്ടറയിലെ സ്‌ത്രീകൾ ഏറ്റെടുക്കുന്നത്‌. ചെറുനാരകത്തോപ്പ്‌ പദ്ധതിയൊരുക്കിയാണ്‌ തുടക്കം. 35 വീതം തൈ നട്ട്‌ രണ്ട്‌ കുഞ്ഞുനാരകത്തോട്ടം ഒരുക്കുന്ന പദ്ധതി ആരംഭിച്ചു.
വാർഡിലെ 175 വീട്ടുപറമ്പുകളിലും നാരകത്തൈ നട്ടു. പ്രവർത്തനം ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ബിനോയ്‌ കുര്യൻ ഉദ്‌ഘാടനം ചെയ്‌തു. ഒരു വർഷം 25 പദ്ധതികളാണ്‌ ഏറ്റെടുക്കുന്നത്‌. കലാ കായിക മേള, കളിമുറ്റം കലാമേള, സ്ത്രീകളുടെ രക്തദാന ക്യാമ്പ്, ജനറൽ, ക്യാൻസർ, നേത്ര രോഗ നിർണയ ക്യാമ്പുകൾ, 50 പേർക്ക്‌ തൊഴിൽ നൽകാൻ പത്ത്‌ സംരംഭം, ഔഷധ, മാതൃകാ പച്ചക്കറി തോട്ടങ്ങളുടെ നിർമാണം, വിപണന മേളകൾ എന്നിവയടങ്ങുന്ന പരിപാടികൾ നടപ്പാക്കും. നാരകതോപ്പ് പദ്ധതി പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി സി ഷാജി ഉദ്ഘാടനം ചെയ്തു. സുലോചന ദിനേശ് അധ്യക്ഷയായി.
കുടുംബശ്രീ ജില്ലാ മിഷൻ കോ–-ഓഡിനേറ്റർ ഡോ. എം സുർജിത് മുഖ്യാതിഥിയായി. സരുൺ തോമസ്, സിഡിഎസ്‌ ചെയർപേഴ്‌സൺ പി വിജി, വത്സല പുഷ്‌പൻ എന്നിവർ സംസാരിച്ചു.

Related posts

ഡി​ജി​റ്റ​ൽ റീ ​സ​ർ​വേ ഫെ​ബ്രു​വ​രി​യി​ൽ ആ​രം​ഭി​ക്കും: മ​ന്ത്രി കെ. ​രാ​ജ​ന്‍

Aswathi Kottiyoor

വൈദ്യുതിനിരക്ക്‌ വർധന; തീരുമാനം ഒന്നരമാസത്തിനകമെന്ന് റെഗുേലറ്ററി കമ്മിഷൻ.*

Aswathi Kottiyoor

ട്രാക്ക്‌ ചെയ്യാൻ വിദ്യാ വാഹൻ ; സ്‌കൂൾ വാഹനം 31നകം രജിസ്റ്റർ ചെയ്‌തില്ലെങ്കിൽ ഫിറ്റ്‌നസില്ല

Aswathi Kottiyoor
WordPress Image Lightbox