22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ബ​ഫ​ർ​സോ​ൺ: കി​ഫ ഭാ​ര​വാ​ഹി​ക​ൾ മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി
Kerala

ബ​ഫ​ർ​സോ​ൺ: കി​ഫ ഭാ​ര​വാ​ഹി​ക​ൾ മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി

കേ​ള​കം: സു​പ്രീം കോ​ട​തി​യു​ടെ ഇ​ക്കോ സെ​ൻസി​റ്റി​വ് സോ​ൺ വി​ധി​യെ മ​റി​ക​ട​ക്കാ​നാ​യി അ​ന്തി​മ​മാ​യി വി​ജ്ഞാ​പ​നം ചെ​യ്യ​പ്പെ​ടാ​ത്ത​വ വ​ന്യജീ​വി സ​ങ്കേ​ത​ങ്ങ​ൾ അ​വ​യു​ടെ അ​തി​ർ​ത്തി പു​ന​ർ നി​ർ​ണ​യി​ച്ച് പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ഉ​ചി​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്ന് മ​ന്ത്രി കെ. ​ശ​ശീ​ന്ദ്ര​ൻ ഉ​റ​പ്പ് ന​ൽ​കി​യ​താ​യി കേ​ര​ള ഇ​ന്‍ഡിപെൻഡന്‍റ് ഫാ​ർ​മേ​ഴ് അ​സോ​സി​യേ​ഷ​ൻ പി​ആ​ർ​ഒ പോ​ൾ മാ​ത്യൂ​സും വ​യ​നാ​ട് ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളും, വ​യ​നാ​ട്കോ​ഫീ ഉ​ത്പാ​ദ​ക സം​ഘം ഭാ​ര​വാ​ഹി​ക​ളും അ​റി​യി​ച്ചു. കേ​ര​ള​ത്തി​ലെ വ​ന്യ ജീ​വി സ​ങ്കേ​ത​ങ്ങ​ൾ വ​ന്യ ജീ​വി സം​ര​ക്ഷ​ണ നി​യ​മ​ത്തി​ലെ 26എ ​വ​കു​പ്പ് പ്ര​കാ​രം അ​ന്തി​മ വി​ജ്ഞാ​പ​നം ചെ​യ്യ​പ്പെ​ട്ട​വ​യ​ല്ല. സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ന്തി​മ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചാ​ൽ മാ​ത്ര​മേ ഈ​യി​ടെ സു​പ്രീം കോ​ട​തി നി​ശ്ച​യി​ച്ച ഒ​രു കി​ലോ​മീ​റ്റ​ർ ബ​ഫ​ർ സോ​ൺ ബാ​ധ​ക​മാ​കു​വെ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് അ​ന്തി​മ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കു​ന്ന അ​വ​സ​ര​ത്തി​ൽ വ​ന വി​സ്തീ​ർ​ണം പു​ന​ർ​ക്ര​മീ​ക​രി​ക്കു​ക​യോ, വ​ന്യ ജീ​വി സ​ങ്കേ​തം റ​ദ്ദ് ചെ​യ്ക​യോ ചെ​യ്യാ​നാ​വു. ഇ​ത്ത​രം തീ​രു​മാ​നം എ​ടു​ത്ത് പ്ര​ശ്ന പ​രി​ഹാ​രം കാ​ണാ​മെ​ന്ന് കി​ഫ ഭാ​ര​വാ​ഹി​ക​ൾ മ​ന്ത്രി​യെ ബോ​ധ്യ​പ്പെ​ടു​ത്തി. വ​നം വ​കു​പ്പി​ന്‍റെ അ​ഭി​ഭാ​ഷ​ക​രോ​ട് നി​യ​മ വ​ശം മ​ന്ത്രി ആ​രാ​യു​ക​യും ചെ​യ്തു.

കാ​ര്യ​ങ്ങ​ൾ ബോ​ധ്യ​പ്പെ​ട്ട​തോ​ടെ സ​ർ​ക്കാ​ർ ഈ ​കാ​ര്യം ഗൗ​ര​വ​മാ​യി പ​രി​ഗ​ണി​ക്കാ​മെ​ന്നും, മ​റ്റ് സം​ഘ​ട​ന​ക​ൾ​ക്കു​ടി ഇ​തെ അ​വ​ശ്യ​വു​മാ​യി മു​ന്നോ​ട്ട് വ​ര​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. കാ​ര്യ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി​യെ കൂ​ട്ടാ​യി ധ​രി​പ്പി​ക്കാ​മെ​ന്നും മ​ന്ത്രി ഉ​റ​പ്പു ന​ല്കി

Related posts

തില്ലങ്കേരി രക്തസാക്ഷി മന്ദിരം 15 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

Aswathi Kottiyoor

അർബുദ ചികിത്സ : കാർക്കിനോസിന്റെ അത്യാധുനിക ലാബ്‌ 11ന്‌ മുഖ്യമന്ത്രി നാടിന്‌ സമർപ്പിക്കും

Aswathi Kottiyoor

യു.ഡി.ഐ.ഡി രജിസ്ട്രേഷന് 30 രൂപയിൽ കൂടുതൽ വാങ്ങരുത്: മന്ത്രി

Aswathi Kottiyoor
WordPress Image Lightbox