26 C
Iritty, IN
July 6, 2024
  • Home
  • Kerala
  • പൂളക്കുറ്റി ബാങ്കിനുമുന്നിൽ അനിശ്‌ചിതകാല സമരവുമായി നിക്ഷേപകർ
Kerala

പൂളക്കുറ്റി ബാങ്കിനുമുന്നിൽ അനിശ്‌ചിതകാല സമരവുമായി നിക്ഷേപകർ

കോൺഗ്രസ്‌ ഭരിക്കുന്ന പൂളക്കുറ്റി സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപം തിരികെ ആവശ്യപ്പെട്ടുള്ള അനിശ്ചിതകാല ധർണാസമരം തുടങ്ങി.
പ്രദേശവാസികൾ ബാങ്കിൽ നിക്ഷേപിച്ച 1.92 കോടി രൂപ 2017 മുതൽ ലഭ്യമാകാതെ വന്നപ്പോൾ സമരസമിതി രൂപീകരിച്ച്‌ സമരം ചെയ്തിരുന്നു. എന്നാൽ അന്ന് ഭരണസമിതിയുമായി നടത്തിയ ചർച്ചകളിൽ പൂളക്കുറ്റി ബാങ്ക്‌ കോൺഗ്രസ്‌ ഭരിക്കുന്ന തൊണ്ടിയിൽ സഹകരണ ബാങ്കിൽ ലയിപ്പിക്കുമെന്നും 2022 ഏപ്രിലിനകം തുക പലിശയില്ലാതെ തിരിച്ചുനൽകുമെന്നും ഉറപ്പുനൽകിയിരുന്നു. ഈ വാഗ്‌ദാനവും പാഴായതോടെയാണ്‌ നിക്ഷേപകർ വീണ്ടും സമരരംഗത്ത് വന്നത്. നിക്ഷേപത്തുക തിരികെ കിട്ടുംവരെ സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം. ബാങ്കിന് മുന്നിൽ നടന്ന ഒന്നാം ദിവസത്തെ സമരം അഡ്വ. സണ്ണി തോമസ് ഉദ്‌ഘാടനം ചെയ്തു. സമരസമിതി കൺവീനർ സെബാസ്റ്റ്യൻ പാറാട്ടുകുന്നേൽ അധ്യക്ഷനായി. ബിനു മണ്ണാറുതോട്ടം, സേവ്യാർ തൃക്കെകുന്നേൽ, വിൻസി പാറാട്ടുകുന്നേൽ തുടങ്ങിയവർ സംസാരിച്ചു.

Related posts

സം​സ്ഥാ​ന​ത്ത് തി​ങ്ക​ളാ​ഴ്ച വ​രെ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത‌‌‌

Aswathi Kottiyoor

എല്ലാ ജില്ലകളിലും വിദ്യാഭ്യാസ ഓഫീസുകളിൽ കാര്യക്ഷമമായ ടെലിഫോൺ സംവിധാനം; ഉദ്ഘാടനം നാളെ

Aswathi Kottiyoor

അഖിലേന്ത്യാ വോളിബോൾ ടൂർണമെന്റിന്‌ തുടക്കമായി

Aswathi Kottiyoor
WordPress Image Lightbox