24.7 C
Iritty, IN
July 17, 2024
  • Home
  • Kelakam
  • അടക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിൽ പ്രശസ്ത കവി വീരാൻ കുട്ടി വായനാമാസാചരണം ഉദ്ഘാടനം ചെയ്തു..
Kelakam

അടക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിൽ പ്രശസ്ത കവി വീരാൻ കുട്ടി വായനാമാസാചരണം ഉദ്ഘാടനം ചെയ്തു..

കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവും പ്രശസ്ത കവിയുമായ ശ്രീ. വീരാൻകുട്ടി വായനാമാസാചരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കഥകൾ, കവിതകൾ , അനുഭവങ്ങൾ എന്നിവയിലൂടെ കുട്ടികളുമായി സംവദിച്ചു. എന്റെ വീട്ടു ലൈബ്രറി എന്ന പദ്ധതിയിലൂടെ വീടുകളിൽ ലൈബ്രറി ഒരുക്കിയ കുട്ടികളിൽ മികച്ച 17 പേർക്ക് കവി സമ്മാനങ്ങൾ നൽകി. വായനാനുഭവങ്ങൾ പങ്കു വെച്ചും കുട്ടികളോടൊപ്പം സെൽഫി എടുത്തും കുട്ടികൾക്ക് ഓട്ടോഗ്രാഫ് നൽകിയും കുട്ടികൾക്ക് നല്ലൊരു വായനാനുഭവമാണ് വീരാൻ കുട്ടി സാർ സമ്മാനിച്ചത്. ഹെഡ് മാസ്റ്റർ ജോൺസൺ വിസി അധ്യക്ഷനായിരുന്നു. പി റ്റി എ പ്രസിഡന്റ് ബെന്നി അറയ്ക്ക മാലിൽ ,ജോഷി ജോസഫ് , ജോസ് സ്റ്റീഫൻ , അലീന തോമസ് എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. അക്ഷര മരമൊരുക്കിയും വിവിധ മത്സരങ്ങൾ നടത്തിയും സാഹിത്യകാരന്മാരെ പരിചയപ്പെടുത്തിയും വിവിധ പ്രവർത്തനങ്ങളാണ് സ്കൂളിൽ സംഘടിപ്പിച്ചു വരുന്നത്.

Related posts

കണിച്ചാര്‍ ചെങ്ങോത്ത് കൃഷിയിടങ്ങളില്‍ തീപിടിത്തം

Aswathi Kottiyoor

ഉ​ത്പാ​ദ​ന​ക്കു​റ​വും വി​ല​ത്ത​ക​ർ​ച്ച​യും ; പ്ര​തീ​ക്ഷ​യ​റ്റ് റ​ബ​ർ​ ക​ർ​ഷ​ക​ർ

Aswathi Kottiyoor

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി.

Aswathi Kottiyoor
WordPress Image Lightbox