25.1 C
Iritty, IN
July 7, 2024
  • Home
  • Thiruvanandapuram
  • പ്ലസ് ടു പരീക്ഷാ ഫലം ഇന്ന്; രാവിലെ 11 മണിക്ക് ഫലം പ്രഖ്യാപിക്കും
Thiruvanandapuram

പ്ലസ് ടു പരീക്ഷാ ഫലം ഇന്ന്; രാവിലെ 11 മണിക്ക് ഫലം പ്രഖ്യാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വർഷത്തെ ഹയർ സെക്കന്‍ററി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11 ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിക്കുക. ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം മൊബൈൽ ആപ്പുകളിലും വെബ്സൈറ്റുകളിലും ഫലം ലഭ്യമാകും. കഴിഞ്ഞ വർഷത്തെ വിജയശതമാനം ഇത്തവണയെത്തുമോയെന്നതാണ് പ്രധാനം.കഴിഞ്ഞ വർഷം 87.94 ശതമാനമായിരുന്നു വിജയം. 4,32,436 പേരാണ് ഹയർസെക്കന്‍ററി പരീക്ഷ എഴുതിയത്. ഇതിൽ 3,65,871 പേർ റഗുലർ വിഭാഗത്തിലും 45,797 പേർ സ്കോൾ കേരളക്ക് കീഴിലും 20,768 പേർ പ്രൈവറ്റ് വിഭാഗത്തിലുമാണ്. 2,005 കേന്ദ്രങ്ങളിലാണ് ഇത്തവണ ഹയർസെക്കന്‍ററി പരീക്ഷ നടന്നത്.

Related posts

ലോക്കർ സംവിധാനങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ബാങ്ക് ഉദ്യോഗസ്ഥർ അനാസ്ഥ കാണിക്കരുതെന്ന് സുപ്രീം കോടതി…

Aswathi Kottiyoor

വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ തിരക്ക്: ഹൈക്കോടതി സ്വമേധയാ കേസെടുത്തു…

ആരോ കൊല്ലാൻ ശ്രമിക്കുന്നു’’; ജയിലിലെ അതീവ സുരക്ഷാ സെല്ലിൽ നിലവിളിച്ച് സന്ദീപ്

Aswathi Kottiyoor
WordPress Image Lightbox