24.2 C
Iritty, IN
October 5, 2024
  • Home
  • Thiruvanandapuram
  • തിരുവനന്തപുരം വിമാനത്താവളത്തിൽ ഇനി മോശം കാലാവസ്ഥയിലും സുരക്ഷിത ലാൻഡിങ്
Thiruvanandapuram

തിരുവനന്തപുരം വിമാനത്താവളത്തിൽ ഇനി മോശം കാലാവസ്ഥയിലും സുരക്ഷിത ലാൻഡിങ്


തിരുവനന്തപുരം
മോശം കാലാവസ്ഥയിലും വിമാനങ്ങളുടെ സുരക്ഷിതമായ ലാൻഡിങ് ഉറപ്പുവരുത്തുന്ന കാറ്റഗറി -1 അപ്രോച്ച് ലൈറ്റിങ്‌ സിസ്റ്റം (എഎൽഎസ്‌) തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺവേയിലും. റൺവേ 32-ലാണ്‌ പുതിയ സംവിധാനം കമീഷൻ ചെയ്‌തത്‌.

റൺവേ തുടങ്ങുന്ന ഭാഗത്ത് സ്ഥാപിച്ചിട്ടുള്ള ലൈറ്റുകളുടെ ശ്രേണി ഉൾക്കൊള്ളുന്നതാണ് എഎൽഎസ്‌. ലാൻഡിങ് സമയത്ത് പൈലറ്റുമാർക്ക് സൂക്ഷ്മതയുള്ള വഴികാട്ടിയായി ഇത്‌ പ്രവർത്തിക്കുന്നു. കാഴ്ചാപരിധി 550 മീറ്ററിൽ താഴെയാണെങ്കിലും പൈലറ്റുമാർക്ക് സുരക്ഷിതമായി ലാൻഡ് ചെയ്യാൻ കഴിയുമെന്നതാണ് എഎൽഎസിന്റെ നേട്ടം. മോശം കാലാവസ്ഥയുള്ളപ്പോൾ കാഴ്ചാപരിധി കുറവായതിനാൽ വിമാനങ്ങൾ മറ്റു വിമാനത്താവളങ്ങളിലേക്കു തിരിച്ചുവിടാനുള്ള സാധ്യതയും ഇതോടെ കുറയും.

Related posts

സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി, പൊതുസ്ഥലങ്ങളിലും വാഹനങ്ങളിലും മാസ്ക് ധരിച്ചില്ലെങ്കിൽ കേസ്..*

Aswathi Kottiyoor

സമ്പൂർണ ലോക്ക്ഡൗണില്ല, വാരാന്ത്യ നിയന്ത്രണം തുടരും, രോഗം കൂടിയ ഇടങ്ങൾ അടച്ചിടും….

Aswathi Kottiyoor

തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തക മരിച്ചു

Aswathi Kottiyoor
WordPress Image Lightbox