24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ശിരുവാണി ഡാമില്‍ നിന്ന് തമിഴ്‌നാടിന് പരമാവധി ജലം ലഭ്യമാക്കും: മുഖ്യമന്ത്രി
Kerala

ശിരുവാണി ഡാമില്‍ നിന്ന് തമിഴ്‌നാടിന് പരമാവധി ജലം ലഭ്യമാക്കും: മുഖ്യമന്ത്രി

ശിരുവാണി ഡാമില്‍ നിന്ന് തമിഴ്‌നാടിന് പരമാവധി ജലം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ശിരുവാണി അണക്കെട്ടില്‍ നിന്നുള്ള ജലം ജൂണ്‍ 19-ന് 45 എം എല്‍ ഡി യി-ല്‍ നിന്ന് 75 എംഎല്‍ ഡി ആയും ജൂണ്‍ 20-ന് 103 എംഎല്‍ഡി ആയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഡാമിന്റെ രൂപകല്‍പ്പന പ്രകാരം സാധ്യമായ ഡിസ്ചാര്‍ജ് അളവ് പരമാവധി 103 എം എല്‍ ഡി യാണ്. എത്രയും വേഗം ഈ വിഷയം വിശദമായി ചര്‍ച്ച ചെയ്ത് സമവായത്തിലെത്താം.

കോയമ്പത്തൂര്‍ കോര്‍പറേഷന്‍ പരിധിയിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങള്‍ കുടിവെള്ളത്തിന് ശിരുവാണി ഡാമിനെയാണ് മുഖ്യമായും ആശ്രയിക്കുന്നത്. ആ പ്രദേശത്തെ സുഗമമായ ജലവിതരണത്തിന് ശിരുവാണി ഡാമിന്റെ സംഭരണശേഷിയുടെ പരമാവധി ജലം സംഭരിച്ച് തമിഴ്നാടിന് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തമിഴ് നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു.ഇതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്

Related posts

ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

Aswathi Kottiyoor

വീണ്ടും ഇടപെടല്‍: പൊട്ടിപ്പൊളിഞ്ഞ റോഡുകളുടെ വിവരം ജനങ്ങള്‍ക്ക് ഹൈക്കോടതിയെ അറിയിക്കാം.

Aswathi Kottiyoor

തമിഴ്നാട്ടില്‍ നിന്ന് പത്താംതരം പാസായവര്‍ക്ക് കേരളത്തില്‍ പ്ലസ് വണ്‍ അലോട്മെന്റിന് അവസരം നല്‍കും: മന്ത്രി വി ശിവന്‍കുട്ടി

Aswathi Kottiyoor
WordPress Image Lightbox