26.6 C
Iritty, IN
July 4, 2024
  • Home
  • Kerala
  • ജൂലൈ ഒന്ന് മുതല്‍ പ്ലാസ്റ്റിക് നിരോധനം; പുറത്താവുന്ന ഉല്‍പ്പന്നങ്ങള്‍ ഇവ
Kerala

ജൂലൈ ഒന്ന് മുതല്‍ പ്ലാസ്റ്റിക് നിരോധനം; പുറത്താവുന്ന ഉല്‍പ്പന്നങ്ങള്‍ ഇവ

കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച പ്ലാസിറ്റിക് നിരോധനം ജൂലൈ ഒന്നിനു നിലവില്‍വരികയാണ്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് ഇതുസംബന്ധിച്ച വസ്തുക്കളുടെ പട്ടിക തയാറാക്കിയിട്ടുള്ളത്. സംസ്ഥാന സര്‍ക്കാര്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം നിരോധനം ഏര്‍പ്പെടുത്തി രണ്ടര വര്‍ഷം പിന്നിടുമ്ബോഴാണ് കേന്ദ്രം നിരോധനം നടപ്പാക്കുന്നത്.

ജൂലൈ ഒന്നു മുതല്‍ നിരോധിക്കുന്ന, ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് വസ്തുക്കളുടെ പട്ടിക കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തുവിട്ടു. മിഠായി കോല്‍ (കാന്‍ഡി സ്റ്റിക്ക്) മുതല്‍ ചെവിത്തോണ്ടി (ഇയര്‍ ബഡ്സ്) വരെയുള്ള വിവിധ പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗമാണു നിരോധിക്കുന്നത്. ഇവയുടെ നിര്‍മാണം, ഇറക്കുമതി, സംഭരണം, വിതരണം, വില്‍പ്പന എന്നിവയ്ക്കും നിരോധനം ബാധമാകും.

ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് നിര്‍മിക്കുന്നവര്‍, പ്ലാസ്റ്റിക് അസംസ്കൃതവസ്തു നിര്‍മാതാക്കള്‍, വില്‍പ്പനക്കാര്‍, ഇ കൊമേഴ്സ് കമ്ബനികള്‍ എന്നിവര്‍ക്ക് നിരോധനം സംബന്ധിച്ച്‌ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അറിയിപ്പും നിര്‍ദേശവും നല്‍കിക്കഴിഞ്ഞു.

നേരത്തെ തന്നെ 50 മൈക്രോണില്‍ താഴെയുള്ള ക്യാരി ബാഗുകള്‍ അഥവാ പ്ലാസ്റ്റിക് സഞ്ചികള്‍ നിരോധിച്ചിരുന്നു. ഇനി മുതല്‍ അത് ഒറ്റത്തവണ ഉപയോഗക്ഷമത മാത്രമുള്ള ക്യാരി ബാഗുകള്‍ക്കും മറ്റ് ഉല്‍പ്പന്നങ്ങള്‍ക്കും കൂടി ബാധകമാകും. പ്ലാസ്റ്റിക് മാലിന്യ നിയന്ത്രണ ഭേദഗതി ചട്ടം 2021 പ്രകാരമാണ് നിരോധനം നടപ്പിലാക്കുന്നത്. ഇത് 2022 ജൂലൈ ഒന്ന് മുതല്‍ നടപ്പിലാക്കുമെന്ന് കഴിഞ്ഞ ഓഗസ്റ്റില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

പോളിസ്റ്റൈറൈന്‍, എക്സപാന്‍ഡഡ് പോളിസ്റ്റൈറൈന്‍ ഉല്‍പ്പന്നങ്ങളും നിരോധനപ്പട്ടികയില്‍ വരും. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 30 മുതല്‍ 75 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ക്യാരിബാഗുകളും ഡിസംബര്‍ 31 മുതല്‍ 120 മൈക്രോണില്‍ താഴെയുള്ള ക്യാരിബാഗുകളും നിരോധിക്കുമെന്ന് ഓഗസ്റ്റിലെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

നിരോധനം ബാധമാകുന്ന ഉല്‍പ്പന്നങ്ങള്‍

മിഠായി, ഐസ്ക്രീം, ചെവിത്തോണ്ടി, അലങ്കാരവസ്തുക്കള്‍, ബലൂണ്‍ എന്നിവയില്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ ഉപയോഗിക്കാന്‍ പാടില്ല.

ഒറ്റത്തവണ മാത്രം ഉപയോഗിച്ച്‌ ഒഴിവാക്കുന്ന തരത്തിലുള്ള പ്ലാസ്റ്റിക് കപ്പുകള്‍, സ്പൂണ്‍, സ്ട്രോ, ട്രേ, പാത്രങ്ങള്‍ തുടങ്ങിയ വസ്തുക്കള്‍.

സിഗരറ്റ് കൂടുകള്‍ പൊതിയുന്ന നേരിയ പ്ലാസ്റ്റിക് കവര്‍, വിവിധ തരം കാര്‍ഡുകളില്‍ ഉപയോഗിക്കുന്ന നേരിയ പ്ലാസ്റ്റിക്, മിഠായി കവറിലെ പ്ലാസ്റ്റിക്,100 മൈക്രോണില്‍ താഴെയുള്ള പി വി സി, പ്ലാസ്റ്റിക് ബാനറുകള്‍.

Related posts

ബഫർസോൺ; കോൺഗ്രസ് കേളകം മണ്ഡലം കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും

Aswathi Kottiyoor

കോ​വി​ഡ് മാ​ർ​ഗ​നി​ർ​ദേ​ശ​വു​മാ​യി എ​യ​ർ ഇ​ന്ത്യ

Aswathi Kottiyoor

ഓപ്പറേഷൻ ഫോസ്‌കോസ് ലൈസൻസ് ഡ്രൈവ് 2023; സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ ലൈസൻസ് പരിശോധന

Aswathi Kottiyoor
WordPress Image Lightbox