24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • മുനിയറകള്‍ ഇനി അനാഥമാകില്ല; സംരക്ഷണ നടപടികളുമായി പഞ്ചായത്തും പോലീസും.*
Kerala

മുനിയറകള്‍ ഇനി അനാഥമാകില്ല; സംരക്ഷണ നടപടികളുമായി പഞ്ചായത്തും പോലീസും.*


മറയൂര്‍: മുരുകന്‍മലയില്‍ മുനിയറകള്‍ സംരക്ഷിക്കുന്നതിന് നടപടികളുമായി മറയൂര്‍ പഞ്ചായത്തും പോലീസും. ഇതിന്റെ ഭാഗമായി സഞ്ചാരികളുമായി എത്തുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാരുടെയും ജനപ്രതിനിധികളുടെയും പോലീസ്, പഞ്ചായത്ത് ഉദ്യോഗസ്ഥരുടെയും യോഗം തിങ്കളാഴ്ച ചേരും.വിനോദസഞ്ചാരികളുടെ പ്രിയതാവളമായ ഇവിടെ അന്‍പതിലധികം മുനിയറകളാണ് ഉള്ളത്. പശ്ചിമഘട്ട മലനിരകള്‍ ചുറ്റും കാണാന്‍ കഴിയുന്ന അപൂര്‍വം മേഖലകളില്‍ ഒന്നാണിത്. മറയൂരിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണിത്. മുനിയറകളില്‍ ഭൂരിഭാഗവും വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംരക്ഷണവേലി കെട്ടി സംരക്ഷിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ ഈ വേലികളും തകര്‍ന്നു.ദയവായി മുകളില്‍ കയറരുതേ…

ഇവിടെ എത്തുന്ന സഞ്ചാരികള്‍ മുനിയറകള്‍ക്ക് മുകളില്‍ കയറി നില്ക്കുന്നത് മുനിയറകള്‍ നശിക്കുന്നതിന് കാരണമാകുന്നു. വേലി കെട്ടാതിരുന്ന മുഴുവന്‍ മുനിയറകളും ഇതിനകം നശിച്ചുകഴിഞ്ഞു. സഞ്ചാരികളെ നിയന്ത്രിക്കാന്‍ ആരുമില്ലാത്തതും പ്രശ്‌നമാണ്. ആര്‍ക്കിയോളജി വകുപ്പില്‍നിന്ന് രണ്ടു വാച്ചര്‍മാരെ നിയമിച്ചിരുന്നുവെങ്കിലും മാസങ്ങളായി ഇവര്‍ ഇവിടെ സേവനമനുഷ്ഠിക്കുന്നില്ല. അപകടകരമായ നിലയില്‍ വാഹനങ്ങള്‍ മലമുകളില്‍ കയറ്റുന്നത് തടയാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മറയൂര്‍ ഇന്‍സ്‌പെക്ടര്‍ പി.റ്റി.ബി.ജോയ് പറഞ്ഞു.സഞ്ചാരികളെ മുരുകന്‍മലയ്ക്ക് താഴെ ഇറക്കി, വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യമൊരുക്കാന്‍ പഞ്ചായത്തിനും ആര്‍ക്കിയോളജി വകുപ്പിനും കത്ത് നല്കിയതായി അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച നടക്കുന്ന യോഗത്തില്‍ കര്‍ശനമായ തീരുമാനങ്ങള്‍ എടുക്കുമെന്നും സഞ്ചാരികള്‍ക്ക് മുനിയറ കാണുന്നതിനുള്ള സൗകര്യങ്ങള്‍ കൂടുതലായി ഏര്‍പ്പെടുത്തുമെന്നും മറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഉഷാ ഹെന്‍ട്രി അറിയിച്ചു.

ടേക്ക് എ ബ്രേക്കും ട്രൈബല്‍ മ്യൂസിയവും

മുരുകന്‍മലയ്ക്ക് താഴെ പഞ്ചായത്തിന്റെ പദ്ധതി വിഹിതം ഉപയോഗിച്ച് 10 ലക്ഷം രൂപയുടെ േടക്ക് എ ബ്രേക്കിന്റെ നിര്‍മാണം നടന്നുവരുന്നു. ഈ മേഖലയില്‍ ഇടുക്കി എം.പി.ഡീന്‍ കുര്യാക്കോസിന്റെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് 36 ലക്ഷം രൂപ ചെലവില്‍ ട്രൈബല്‍ മ്യൂസിയം സ്ഥാപിക്കുന്നതിനുള്ള നടപടികളും നടന്നുവരുന്നു. ഇതിനാവശ്യമായ കൂടുതല്‍ തുക പഞ്ചായത്ത് പദ്ധതിയില്‍നിന്ന് അനുവദിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ ഹെന്‍ട്രി പറഞ്ഞു.

Related posts

ആറ് വർഷത്തിനിടയിൽ കേരളത്തിൽ ആരംഭിച്ചത് 3000 സ്റ്റാർട്ടപ്പുകൾ; സൃഷ്‌ടിക്കപ്പെട്ടത് 35,000 തൊഴിലവസരങ്ങളെന്ന് മുഖ്യമന്ത്രി

Aswathi Kottiyoor

മുന്നാക്ക സമുദായങ്ങൾക്കുള്ള സംവരണം സുപ്രീംകോടതി ശരിവെച്ചു; ഭരണഘടനാ ബെഞ്ചിൽ ഭൂരിപക്ഷ വിധി

Aswathi Kottiyoor

ഹെ​ലി​കോ​പ്റ്റ​റി​ന്‍റെ ഡാ​റ്റാ റെ​ക്കോ​ർ​ഡ​ർ ക​ണ്ടെ​ടു​ത്തു

Aswathi Kottiyoor
WordPress Image Lightbox