24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിൽ വായനാ മാസാചരണത്തിൻ്റെയും വായനാ കളരിയുടേയും ഉദ്ഘാടനം നടന്നു.
Kerala

കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിൽ വായനാ മാസാചരണത്തിൻ്റെയും വായനാ കളരിയുടേയും ഉദ്ഘാടനം നടന്നു.

വിദ്യാർത്ഥികളുടെയിടയിൽ വായനാശീലം പരിപോഷിപ്പിക്കുന്നതിനും വായനയുടെ പ്രാധാന്യം ഓർമ്മിപ്പിക്കുന്നതിനും വായനയുടെ വിശാല ലോകത്തിലേക്ക് കുട്ടികളെ കൈ പിടിച്ച് നടത്തുന്നതിനുമായി പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ പി.എൻ പണിക്കരുടെ ജന്മദിനത്തിൽ സംഘടിപ്പിക്കുന്ന വായനാ ദിനാചരണത്തിൻ്റെ ഉദ്ഘാടനം സിനി ആർട്ടിസ്റ്റും മിമിക്രി കലാകാരനുമായ ചാർളി ജോസ് കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിൽ നിർവഹിച്ചു.സ്കൂളിലെ വായനാക്കളരിയുടെ ഉദ്ഘാടനം മലയാള മനോരമ സർക്കുലേഷൻ വിഭാഗം ഡെപ്യൂട്ടി മാനേജർ പി.ജെ.മാത്യൂസ് ഉദ്ഘാടനം ചെയ്തു.സ്കൂളിൽ വിദ്യാർത്ഥികൾക്കായി ഒരുക്കിയിരിക്കുന്ന തുറന്ന വായനശാലയുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ബിനു തോമസ് നിർവഹിച്ചു.വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ ഒരു മാസം നീണ്ടു നിൽക്കുന്ന വായനമാസാചരണമാണ് ഈ വർഷം സ്കൂളിൽ സംഘടിപ്പിക്കുക.ഉദ്ഘാടനത്തോടനുബന്ധിച്ച് മിമിക്രി കലാകാരൻ ചാർളി ജോസിൻ്റെ പ്രോഗ്രാം, വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ തുടങ്ങിയവ സംഘടിപ്പിച്ചു. ഉദ്ഘാടന ചടങ്ങിൽ പ്രിൻസിപ്പാൾ മാത്യു എം.എ, സീനിയർ അസിസ്റ്റൻ്റ് ലാലി ജോസഫ്, പി.റ്റി.എ പ്രസിഡൻ്റ് തങ്കച്ചൻ കല്ലടയിൽ, സുനീഷ് പി. ജോസ്, സി.മിനി ജോയ്, ഷീബ തോമസ് എന്നിവർ സംസാരിച്ചു.

Related posts

17 തികഞ്ഞോ; വോട്ടര്‍പട്ടികയിൽ പേര്‌ ചേർക്കാം.*

Aswathi Kottiyoor

മുതിർന്ന മാധ്യമപ്രവർത്തകൻ ആർ മാധവൻനായർ അന്തരിച്ചു

Aswathi Kottiyoor

വിഷവായു തൃശൂർ, കോട്ടയം, ആലപ്പുഴ ജില്ലകളിലേക്കും

Aswathi Kottiyoor
WordPress Image Lightbox