ഇരിട്ടി: പാചക ഗ്യാസിന്റെയും നിത്യോപയോഗ സാധനങ്ങളുടെയും അടിക്കടി ഉണ്ടാകുന്ന അനിയന്ത്രിത വിലക്കയറ്റം നിയന്ത്രിക്കണമെന്ന് ഓൾ കേരളാ കേറ്ററിംഗ് അസ്സ്സോസ്സിയേഷൻ (എ കെ സി എ ) ഇരിട്ടി മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് പ്രിൻസ് ജോർജ്ജ് സമ്മേളനം ഉദ്‌ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് വിനോയ് മെട്രോ അദ്ധ്യക്ഷത വഹിച്ചു. സണ്ണി ജോസഫ് എം എൽ എ മുഖ്യാതിഥിയായിരുന്നു. ജില്ലാ പ്രസിഡണ്ട് പി.ജോയി , സിക്രട്ടറി ജോയിസ് തോമസ്, സംസ്ഥാന ട്രഷറർ രാധാകൃഷ്ണൻ, കെ.ജെ. ടോമി, വിൻസെന്റ് തോമസ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി പി.വി. രത്നാകരൻ മലബാർ കാറ്ററിംഗ് (പ്രസി.), സജി ചോയ്‌സ് (വൈസ് പ്രസി.), ക്രിസ്റ്റോ, മന്ന കാറ്ററിംഗ് (സിക്ര.), അനീഷ് ടേസ്റ്റി (ജോ. സിക്ര.), ബെന്നി മണിപ്പാറ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.