24 C
Iritty, IN
July 5, 2024
  • Home
  • Peravoor
  • പേരാവൂരിൽ സി പി എം പ്രവർത്തകൻ്റെ വീട്ടുമുറ്റത്ത് സ്‌ഫോടക വസ്തുക്കൾ കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി.
Peravoor

പേരാവൂരിൽ സി പി എം പ്രവർത്തകൻ്റെ വീട്ടുമുറ്റത്ത് സ്‌ഫോടക വസ്തുക്കൾ കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി.

പേരാവൂർ: ചുമട്ടുതൊഴിലാളിയും സി.പി.എം പേരാവൂർ ടൗൺ ബ്രാഞ്ചംഗവുമായ വി.പി.ഇസ്മായിലിൻ്റെ മുരിങ്ങോടി മനോജ് റോഡിലെ
വീടിനു നേരെ അക്രമം.തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയിൽ പെടുന്നത്.വീടിൻ്റെ വരാന്തയിൽ വെടിമരുന്നിൻ്റെ ചാരവും, പോർച്ചിൽ കത്തിയ തുണി തിരികളും ഉണ്ട്. ബോംബേറാണോയെന്നും ബോംബ് പൊട്ടാത്തതാവാം അവശിഷ്ടങ്ങൾ പോർച്ചിൽ കാണപ്പെട്ടതിന് കാരണമെന്നും പോലീസ് സംശയിക്കുന്നു. വീട്ടുകാർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പേരാവൂർ പോലീസെത്തി അന്വേഷണം തുടങ്ങി.

കഴിഞ്ഞ ദിവസം പേരാവൂരിൽ കോൺഗ്രസ് -സി.പി.എം സംഘർഷം നടന്നിരുന്നു. ഇതിനു ശേഷം നടന്ന കോൺഗ്രസ് പ്രതിഷേധത്തിൽ ഇസ്മായിലിനെതിരെ ഭീഷണി സ്വരത്തിൽ കോൺഗ്രസ് നേതാവ് പ്രസംഗിച്ചിരുന്നതായി സി.പി.എം പേരാവൂർ ലോക്കൽ കമ്മിറ്റി ആരോപിക്കുന്നു വീടിനു നേരെ നടന്ന അക്രമണത്തിൽ സി.പി.എം പ്രതിഷേധിച്ചു.കുറ്റക്കാരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്നും നാട്ടിൽ സമാധാനം നശിപ്പിക്കുന്ന പ്രതിലോമ ശക്തികൾക്കെതിരെ ജനം കരുതിയിരിക്കണമെന്നും ലോക്കൽ സെക്രട്ടറി കെ.എ.രജീഷ് ആവശ്യപ്പെട്ടു.

Related posts

നവകേരളം കർമ്മപദ്ധതി: “ഓർമ്മമരം” ക്യാമ്പയിൽ പ്രവർത്തനങ്ങളുടെ ഒരുക്കം നവകേരളം പച്ചത്തുരുത്തിൽ തുടങ്ങി

Aswathi Kottiyoor

ജൂലൈ 26 : എസ് എഫ് ഐ അവകാശപത്രിക മാർച്ച് സംഘടിപ്പിച്ചു

Aswathi Kottiyoor

മാവടി പയ്യമ്പള്ളിൽ ചാക്കോയുടെ ഭാര്യ മേരി ( 75 ) നിര്യാതയായി

Aswathi Kottiyoor
WordPress Image Lightbox