24.2 C
Iritty, IN
October 6, 2024
  • Home
  • Thiruvanandapuram
  • മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പുകളുടെ ഫയൽ തീർപ്പാക്കൽ തീവ്ര യജ്ഞത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ബഹു വകുപ്പ് മന്ത്രി ശ്രീമതി ജെ ചിഞ്ചു റാണി അവർകൾ നിർവഹിച്ചു.
Thiruvanandapuram

മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പുകളുടെ ഫയൽ തീർപ്പാക്കൽ തീവ്ര യജ്ഞത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ബഹു വകുപ്പ് മന്ത്രി ശ്രീമതി ജെ ചിഞ്ചു റാണി അവർകൾ നിർവഹിച്ചു.

മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പുകളുടെ ഫയൽ തീർപ്പാക്കൽ തീവ്ര യജ്ഞത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ബഹു വകുപ്പ് മന്ത്രി ശ്രീമതി ജെ ചിഞ്ചു റാണി അവർകൾ നിർവഹിച്ചു.
സംസ്ഥാനത്തൊട്ടാകെ മന്ത്രി സഭ തിരുമാനങ്ങൾ അനുസരിച്ചു അതി വേഗത്തിലും സമയ ബന്ധിതമായും ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പുകളുടെ സംസ്ഥാന തല ഉദ്ഘാടനം ബഹു വകുപ്പ് മന്ത്രി ശ്രീമതി ജെ ചിഞ്ചു റാണി അവർകൾ നിർവഹിച്ചു.കേരളത്തിലെ വിവിധ ഓഫീസുകളിൽ കെട്ടി കിടക്കുന്ന പരാതികളിലും ഫയലുകളിലും ഉടൻ തീർപ്പു കൽപ്പിക്കാനുള്ള യജ്ഞത്തിൽ ഏവരും പങ്കാളികൾ ആകണമെന്നും വകുപ്പു തലത്തിൽ പൊതുജനങ്ങൾക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുന്ന പദ്ധതികളിലും ഇൻഷുറൻസ് പരിരക്ഷ തുടങ്ങിയ ആവശ്യങ്ങൾക്കും മുൻഗണന നൽകി ഉടൻ തീർപ്പുണ്ടാകുമെന്നു ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി അറിയിച്ചു.കൂടാതെ സാങ്കേതിക തകരാറുകൾ എല്ലാ ഓഫീസികളിലും ഉടൻ പരിഹരിക്കപ്പെടണമെന്നും ഒരു ഫയൽ തീർപ്പാക്കി എന്തു നടപടി എടുത്തുവെന്നു ഓരോ ഉദ്യോഗസ്ഥനും പറയാൻ സാധിക്കണമെന്നു മന്ത്രി അറിയിച്ചു ഇതിനായി രണ്ടു ആഴ്ചയിലൊരിക്കൽ അവലോകന യോഗങ്ങൾ വകുപ്പ് തലത്തിലും ഉന്നത തലത്തിലും ചേരുമെന്ന് അറിയിച്ചു.
മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ എ കൗശികൻ ഐ എ എസ് അധ്യക്ഷനായ ചടങ്ങിൽ വകുപ്പ് തല പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു നടത്താൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്‌ഥർ മറ്റു ജീവനക്കാർ എന്നിവർ പങ്കെടുത്തു.മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പിൽ കൂടുതൽ പ്രാധാന്യത്തോടെ ഫയൽ തീർപ്പാക്കൽ നടത്തുമെന്നും വിവിധ അവലോകന യോഗങ്ങളിൽ തീരുമാനമെടുത്ത പ്രകാരം ആക്ഷൻ പ്ലാൻ തയ്യാറായിട്ടുണ്ടെന്നും സെപ്റ്റംബർ അവസാനത്തോടു കൂടെ 3000 ഫയലുകൾ തീർപ്പാക്കാനാണ് തീരുമാനമെന്ന് അധ്യക്ഷ പ്രസംഗത്തിൽ ഡയറക്ടർ അറിയിച്ചു.
ചടങ്ങിൽ മൃഗ സംരക്ഷണ വകുപ്പ് അഡിഷണൽ ഡയറക്ടർ ആർ സിന്ധു അവർകൾ സ്വാഗതം പറഞ്ഞു .ക്ഷീര വികസന വകുപ്പ് ജോയിന്റ് ഡയറക്ടർ ശശി കുമാർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

Related posts

പ്ലസ് ടു പരീക്ഷാ ഫലം ഇന്ന്; രാവിലെ 11 മണിക്ക് ഫലം പ്രഖ്യാപിക്കും

Aswathi Kottiyoor

രാഷ്‌‌ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; കേരളത്തിലെ 12 ഉദ്യോഗസ്ഥർക്ക് പുരസ്‌കാരം.

Aswathi Kottiyoor

18 തികയുംമുമ്പേ വോട്ടിന് അപേക്ഷിക്കാം.

Aswathi Kottiyoor
WordPress Image Lightbox