24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ഉയരാം ഉത്സാഹത്തോടെ വിജയം നൂറിലെത്തിക്കാൻ ജില്ലാ പഞ്ചായത്ത്
Kerala

ഉയരാം ഉത്സാഹത്തോടെ വിജയം നൂറിലെത്തിക്കാൻ ജില്ലാ പഞ്ചായത്ത്

ജില്ലയിലെ എസ്എസ്എൽസി വിജയശതമാനം 99.77 ശതമാനത്തിൽനിന്ന് നൂറിലെത്തിക്കാൻ ‘ഉയരാം ഉത്സാഹത്തോടെ’ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. ഈ വർഷം ഉപരിപഠന യോഗ്യത നേടാത്ത വിദ്യാർഥികളെക്കൂടി വിജയിപ്പിക്കാനുള്ള പ്രവർത്തനങ്ങളാണ്‌ സർവശിക്ഷാകേരള, ഡയറ്റ്, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം തുടങ്ങിയവയുമായി ചേർന്ന്‌ തുടങ്ങുന്നത്. പ്രധാനാധ്യാപകരുടെയും പ്രിൻസിപ്പൽമാരുടെയും പിടിഎ പ്രസിഡന്റുമാരുടെയും യോഗത്തിലാണ് തീരുമാനം.
ജില്ലയിൽ 82 കുട്ടികൾക്കാണ് ഉപരിപഠനത്തിന് യോഗ്യത നേടാൻ കഴിയാതെ പോയത്. ഇവരെ ഓരോ അധ്യാപകർക്ക് ചുമതല നൽകിയാണ് പഠിപ്പിക്കുക. സേ പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഓൺലൈൻ ക്ലാസുകളും ആഴ്ചയിൽ ഒരു ദിവസം കണ്ണൂരിൽ ഓഫ് ലൈൻ ക്ലാസുകളും നടത്തും. ആറളം ഫാമിലെ ആറ് കുട്ടികളെ ഇരിട്ടി കല്ലുമുട്ടി എസ്എസ്‌കെ ഹോസ്റ്റലിൽ താമസിപ്പിച്ച് പരിശീലനം നൽകും. കുട്ടികളുടെ മാനസിക സമ്മർദം കുറയ്‌ക്കാൻ അടുത്ത ദിവസം വിനോദയാത്രയും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ്‌ പി പി ദിവ്യ പറഞ്ഞു.
അധ്യാപകരും വിദ്യാർഥികളും ഒരേ ശൗചാലയങ്ങൾ ഉപയോഗിക്കണമെന്നും പ്രസിഡന്റ്‌ നിർദേശിച്ചു. ഈ വർഷം നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയിൽ ലൈഫ്‌ സ്‌കിൽ പ്രോഗ്രാമുകളും കായിക ക്ഷമത, എഴുത്ത്–- വായന ശീലങ്ങൾ വളർത്താനുള്ള പരിപാടികളും ഉൾപ്പെടുത്തും. സ്‌കൂൾ ഉച്ചഭക്ഷണത്തിൽ പുതിയ വിഭവങ്ങൾ ഉൾപ്പെടുത്താൻ പിടിഎയുടെ സഹകരണത്തോടെ സ്‌പോൺസർമാരെ കണ്ടെത്താമെന്നും യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വൈസ് പ്രസിഡന്റ്‌ അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷരായ അഡ്വ. കെ കെ രത്‌നകുമാരി, യു പി ശോഭ, അഡ്വ. ടി സരള, ഹയർ സെക്കൻഡറി ഡിഡി പി വി പ്രസീത, ഡിഡിഇ കെ ബിന്ദു, ഡയറ്റ് പ്രിൻസിപ്പൽ ഡോ. കെ വിനോദ്കുമാർ, എസ്‌എസ്‌കെ ജില്ലാ കോ ഓർഡിനേറ്റർ ഇ സി വിനോദ്കുമാർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് ഇ എൻ സതീഷ്ബാബു തുടങ്ങിയവർ പങ്കെടുത്തു.

Related posts

ജില്ലാതല ഫയൽ അദാലത്ത്: 255 പരാതികൾ പരിഗണിച്ചു

Aswathi Kottiyoor

ഒ​ന്ന​ര ല​ക്ഷം വീ​ടു​ക​ൾ അ​ടു​ത്ത വ​ർ​ഷം നി​ർ​മി​ച്ചു ​ന​ൽ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor

ഇനി ടിക്കറ്റ് എടുത്ത സ്‌റ്റേഷനില്‍ നിന്ന് തന്നെ കയറിയില്ലെങ്കില്‍ മുട്ടന്‍ പണി

Aswathi Kottiyoor
WordPress Image Lightbox