പ്രധാനമന്ത്രി വിള ഇൻഷുറൻസ്, കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പ്രധാനമന്ത്രി വിള ഇൻഷുറൻസ് പദ്ധതിയിൽ വാഴയും മരച്ചീനിയും കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിൽ നെല്ല്, വാഴ, കവുങ്ങ്, കുരുമുളക്, കൊക്കോ, പച്ചക്കറികൾ (പയർ, പടവലം, പാവൽ, കുമ്പളം, മത്തൻ, വെള്ളരി, വെണ്ട, പച്ചമുളക്) എന്നിവയുമാണ് കണ്ണൂർ ജില്ലയിൽ വിജ്ഞാപനം ചെയ്തിട്ടുള്ളത്.
ഓരോ വിളയുടെയും ഇൻഷുറൻസ് തുകയും പ്രീമിയം നിരക്കും വ്യത്യസ്തമായിരിക്കും. താത്പര്യമുള്ളവർ ജൂലായ് 31-ന് മുമ്പായി പദ്ധതിയിൽ ചേരണം. ഓൺലൈനായും (www. pmfby. gov. in), സി. എസ്. സി. ഡിജിറ്റൽ സേവാകേന്ദ്രങ്ങൾ വഴിയും പ്രതിനിധികൾ വഴിയും പദ്ധതിയിൽ ചേരാം.
വിജ്ഞാപിത വിളകൾക്ക് വായ്പയെടുത്ത കർഷകരെ അതത് ബാങ്കുകളാണ് പദ്ധതിയിൽ ചേർക്കുക. കൂടുതൽ വിവരങ്ങൾക്ക് കൃഷിഭവനുമായോ അഗ്രിക്കൾച്ചർ ഇൻഷുറൻസ് കമ്പനി റീജണൽ ഓഫീസുമായോ ബന്ധപ്പെടണം. ഫോൺ: 04712 334493 1800-425-7064.