കിഫ്ബി ഫണ്ടിൽപ്പെടുത്തി കെട്ടിടം നിർമിക്കാൻ സംസ്ഥാന സർക്കാർ ഒരു കോടി രൂപ അനുവദിച്ചത് ജില്ലയിൽ ആറ് സ്കൂളുകൾക്ക്. നരിക്കോട് ജിഎൻ യുപി സ്‌കൂൾ, തിമിരി ജിയുപിഎസ്, കാവുംഭാഗം ജിഎച്ച്‌എസ്‌എസ്, മുഴത്തടം ജിയുപിഎസ്, തെക്കേക്കര ജിഎൽപിഎസ്, നരമ്പിൽ ജിഎൽപിഎസ് എന്നീ സ്‌കൂളുകൾക്കാണ് തുക അനുവദിച്ചത്. അക്കാദമിക നിലവാരം ഉയർന്നിട്ടും ഭൗതികസാഹചര്യങ്ങളുടെ അപര്യാപ്‌ത കാരണം വലയുന്ന സ്‌കൂളിന് കിഫ്‌ബിയിൽ അനുവദിച്ച ഒരു കോടി ഏറെ സഹായമാകുമെന്ന് നരിക്കോട് ജിഎൻ യുപി സ്‌കൂൾ പ്രധാനാധ്യാപകൻ എ പി മധുസൂദനൻ പറഞ്ഞു.
ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിലായി 287 കുട്ടികൾ സ്‌കൂളിൽ പഠിക്കുന്നുണ്ട്. എന്നാൽ, കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് പുതിയ ഡിവിഷൻ തുടങ്ങാനുള്ള ക്ലാസ്‌മുറികളില്ല. പഠന മികവ് ഉയർത്തുന്നതിനായുള്ള ലാബ്, ലൈബ്രറി തുടങ്ങിയവയും ആവശ്യത്തിന് ശുചിമുറികളുമില്ല. അദ്ദേഹം പറഞ്ഞു.