പ്രതിഷേധ പ്രകടനത്തിനിടെ സംഘം ചേര്‍ന്ന് റോഡ് ഉപരോധിച്ചതിനും മുദ്രാവാക്യം വിളിച്ചതിനും പോലീസ് സ്റ്റേഷനിലേക്കുള്ള വഴി തടസപ്പെടുത്തിയതിനും 50 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ പേരാവൂര്‍ പോലീസ് കഴിഞ്ഞ ദിവസം കേസെടുത്തു.
ഡിസിസി ജനറല്‍ സെക്രട്ടറിമാരായ മുഹമ്മദ് ഫൈസല്‍, ബൈജു വര്‍ഗീസ്, ലിസി ജോസഫ്, നേതാക്കളായ ലിസമ്മ ജോയിക്കുട്ടി, ജോണ്സണ് ജോസഫ്, രാജീവന് കളത്തില്‍, ഡെയ്സി മാണി, മജീദ് അരിപ്പയില്‍, സന്തോഷ് പെരേപ്പാടന്, സി. ഹരിദാസന്, ബാബു തുരുത്തിപ്പള്ളി, ചാക്കോ തൈക്കുന്നേല്‍, പാല് ഗോപാലന്, സി. എം. മാണി, ടോമി മാണിക്കത്താഴെ, മിനി വിശ്വനാഥന്, ജനാര്ദനന്, രാജു ജോസഫ്, സുനി എന്നിവര്‍ക്കെതിരേയും കണ്ടാലറിയാവുന്ന 31ഓളം പേര്‍ക്കുമെതിരേയാണ് കേസെടുത്തത്.
ബുധനാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. കോണ്‍ഗ്രസ് നേതാവ് ജൂബിലി ചാക്കോയ്ക്ക് മര്‍ദനമേറ്റതില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയവര്‍ തലശേരി റോഡില്‍ ഗതാഗതം തടസപ്പെടുത്തിയിരുന്നു.