പരിസ്ഥിതിലോല മേഖലയിലെ ദൂരപരിധി സംബന്ധിച്ചു സുപ്രീംകോടതിയുടേതാണ് അന്തിമതീരുമാനമെന്നു കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി അശ്വിനികുമാർ ചൗബെ. ഇക്കാര്യത്തിൽ കേരളം സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കണം.
എതിർപ്പുള്ള ഭാഗങ്ങളിൽ കോടതി വഴി മാത്രമേ തീർപ്പുണ്ടാക്കാൻ കഴിയുകയുള്ളൂവെന്നും മാധ്യമപ്രവർത്തകരുമായി സംസാരിക്കവേ അദ്ദേഹം പറഞ്ഞു. സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ടു പരിസ്ഥിതി അനുമതി കേന്ദ്രസർക്കാർ നൽകിയിട്ടില്ല.
കെ- റെയിലിനായി കേരളം അപേക്ഷ നൽകുന്ന മുറയ്ക്ക് എല്ലാക്കാര്യങ്ങളും വിശദമായി പരിശോധിച്ച ശേഷം തുടർതീരുമാനം എടുക്കുമെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രി പറഞ്ഞു.