24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • പഠനം അനുഭവമാക്കി അടയ്ക്കാത്തോട് സെന്റ് ജോസഫ് സ് ഹൈസ്ക്കൂളിലെ കുട്ടികൾ
Kerala

പഠനം അനുഭവമാക്കി അടയ്ക്കാത്തോട് സെന്റ് ജോസഫ് സ് ഹൈസ്ക്കൂളിലെ കുട്ടികൾ

പ്രോഗ്രാം ഫോർ ഇഗ്നൈറ്റിംഗ് മൈൻഡ്സിന്റെ നേതൃത്യത്തിൽ എട്ടാം ക്ലാസിലെ കുട്ടികൾ ആലച്ചേരി സ്നേഹഭവൻ സന്ദർശിച്ചു.
സാന്ദ്ര സൗഹ്യദം എന്ന പാഠ ത്തിലെ പ്രവർത്തനത്തിന്റെ ഭാഗമായിരുന്നു. സ്നേഹ ഭവൻ സന്ദർശനം.
ആരുമില്ലാത്ത, അശരണരായവർ , മാനസികവൈകല്യമുള്ളവർ, രോഗികൾ മക്കളാൽ ഉപേക്ഷിക്കപ്പെട്ടവർ ….
അവരെ കണ്ട കുട്ടികൾ അവരോട് ക്ഷേമം അന്വേഷിച്ചു. സംസാരിച്ചു. സാന്ത്വനമേകിയ വാക്കുകളാൽ അവർ സന്തോഷിച്ചു. പല കുട്ടികളുടെയും കണ്ണു നിറയുന്നുണ്ടായിരുന്നു. അവരുടെ കണ്ണുകളും ഈറനണിഞ്ഞിരുന്നു. മക്കളെയും കുഞ്ഞുമക്കളെയും ഓർത്തായിരിക്കണം…..
സ്നേഹ ഭവൻ നടത്തുന്ന ബ്രദർ സ്റ്റീഫൻ അന്തേവാസികളെ ശുശ്രൂഷിക്കുന്ന ബ്രദർ ജെയിംസ് എന്നിവർ അന്തേവാസികളുടെ പ്രയാസം വിവരിച്ചപ്പോൾ പലകുഞ്ഞുങ്ങളും കരയുന്നുണ്ടായിരുന്നു.
വീട്ടിൽ അമ്മയെയും അച്ഛനെയും ഗ്രാന്റ് പേരന്റ്സിനെയും പൊന്നുപോലെ നോക്കുമെന്ന് അവർ തീരുമാനമെടുത്താണ് അവിടെ നിന്നിറങ്ങിയത്…..
പഠനം അനുഭവമാകുമ്പോൾ അത് കുട്ടികളുടെ ഉള്ളിലുണ്ടാവും. ഒരു കെടാത്തിരി പോലെ …
വെള്ള ച്ചാട്ടത്തിന്റെ ഇടി മുഴക്കം എന്ന പാഠത്തിന്റെ പ്രവർത്തനമായി പ്രകൃതിദത്ത ജലാശയമായ പൂവത്താർകുണ്ടും കുട്ടികൾ സന്ദർശിച്ചു. മലനിരകളിൽ നിന്ന് ആരംഭിച്ച് പാറക്കെട്ടുകളിൽ തട്ടിച്ചിതറി മുത്തുമണികൾ പോലെ പതഞ്ഞ് ഒഴുകിയിറങ്ങുന്ന വെള്ളത്തുള്ളികൾ കൊണ്ടു നിറയുന്ന ജലാശയം … പ്രകൃതിയുടെ നന്മയും സൗന്ദര്യവും ആസ്വദിക്കുകയും പ്രകൃതിയെ സ്നേഹിക്കാൻ പഠിക്കുകയും ചെയ്യുന്ന യാത്രയായിരുന്നു അത്.
ഫാത്തിമ നജ്‌ല, ഡെനീഷ ബെന്നി, അമീൻ റാഷിദ് എന്നിവർ പ്രസംഗിച്ചു. ജോഷി ജോസഫ് , ജോസ് സ്റ്റീഫൻ , സോളി ജോസഫ് , സിസ്റ്റർ മരിയ ഫ്രാൻസിസ് എന്നിവർ നേതൃത്വം നൽകി.

Related posts

ഇന്ന് ലോക വാര്‍ത്താ വിനിമയ ദിനം; വിനിമയ സാങ്കേതിക വിദ്യയിലൂടെ ലോകത്തെയാകെ ശാക്തീകരിക്കാന്‍ ഒരു ദിനം

Aswathi Kottiyoor

കാ​ല​ഹ​ര​ണ​പ്പെ​ട്ട 218 നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കാ​ൻ മ​ന്ത്രി​സ​ഭാ തീ​രു​മാ​നം

Aswathi Kottiyoor

വനിതാ ശിശു വികസന വകുപ്പ് കുട്ടികൾക്കായി ഹെൽപ്പ്‌ലൈൻ ഒരുക്കുന്നു

Aswathi Kottiyoor
WordPress Image Lightbox