ലോകകേരള സഭയ്ക്ക് ഇന്ന് സമാപനം. സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ട്. രണ്ട് ദിവസങ്ങളിലായി നടന്ന സമ്മേളനത്തില്‍ പ്രതിപക്ഷം വിട്ടുനില്‍ക്കുകയാണ്. നാല് മണിക്കാണ് സമാപന സമ്മേളനം.
65 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുത്തത്. പ്രവാസികള്‍ക്കായുള്ള ക്ഷേമപ്രവര്‍ത്തനങ്ങളെ കുറിച്ചും നിക്ഷേപസൗകര്യങ്ങളെ കുറിച്ചും വിശദമായ ചര്‍ച്ചയാണ് സഭയില്‍ നടന്നത്.351 പ്രതിനിധികളായിരുന്നു ഇത്തവണ ലോക കേരള സഭയില്‍ ഉണ്ടായിരുന്നത്. കൊവിഡാനാന്തര കാലത്തെ വികസനപ്രവര്‍ത്തനങ്ങളും പ്രളയവും യുക്രൈന്‍ യുദ്ധവും അടക്കമുള്ള വിഷയങ്ങളിലായിരുന്നു ചര്‍ച്ചകള്‍.