24.9 C
Iritty, IN
October 5, 2024
  • Home
  • Thiruvanandapuram
  • സൈനിക റിക്രൂട്ട്മെന്‍റ് നടത്തണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്തും കോഴിക്കോടും യുവാക്കളുടെ പ്രതിഷേധം.*
Thiruvanandapuram

സൈനിക റിക്രൂട്ട്മെന്‍റ് നടത്തണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്തും കോഴിക്കോടും യുവാക്കളുടെ പ്രതിഷേധം.*


തിരുവനന്തപുരം/കോഴിക്കോട്: അഗ്നിപഥ് പദ്ധതിക്കെതിരേ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം കനക്കുന്നതിനിടെ സൈനിക റിക്രൂട്ട്മെന്‍റ് നടത്തണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്തും കോഴിക്കോടും യുവാക്കളുടെ പ്രതിഷേധം.

റിക്രൂട്ട്മെന്റിന്റെ ഭാഗമായ ശാരീരിക ക്ഷമതാ പരീക്ഷയില്‍ വിജയിച്ചവരാണ് തിരുവനന്തപുരത്ത് രാജ്ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. കോവിഡ് മൂലം കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി സൈനിക റിക്രൂട്ട്മെന്റുകള്‍ നിലച്ചിരിക്കുകയാണ്. ശാരീരിക ക്ഷമതാ പരിശോധന കഴിഞ്ഞെങ്കിലും കോവിഡിന്റെ പേരുപറഞ്ഞ് എഴുത്ത് പരീക്ഷ ഇതുവരെ നടത്തിയിട്ടില്ല. എഴുത്ത് പരീക്ഷ എത്രയുംപെട്ടെന്ന് നടത്തണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.പലര്‍ക്കും മാനദണ്ഡമനുസരിച്ചുള്ള പ്രായപരിധി ഉടന്‍ അവസാനിക്കും. പ്രായപരിധി കഴിഞ്ഞവരുമുണ്ട്. പരീക്ഷ നടക്കാതിരുന്നത് തങ്ങളുടെ കുറ്റമല്ലെന്നും പ്രതിഷേധക്കാര്‍ പറയുന്നു. പരീക്ഷ നടക്കാതെ പ്രായപരിധി കടന്നുപോയതുകൊണ്ട് തങ്ങള്‍ക്ക് അവസരം കിട്ടാതെ വരുമോയെന്നാണ് ഉദ്യോഗാര്‍ഥികള്‍ ഭയക്കുന്നത്. അതിനാല്‍ എത്രയും പെട്ടെന്ന് റിക്രൂട്ട്മെന്റ് നടപടികള്‍ തുടങ്ങണമെന്നാണ് ഇവരുടെ ആവശ്യം. പ്രതിഷേധം അഗ്‌നിപഥിനെതിരെ അല്ലെന്നും റുക്രൂട്ട്മെന്റിന്റെ ഭാഗമായി എഴുത്ത് പരീക്ഷ വൈകുന്നതിനെതിരെ ആണെന്നും ഉദ്യോഗാര്‍ഥികള്‍ പറയുന്നു.

കോഴിക്കോട്ടും സമാനമായ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം നടക്കുന്നത്. മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡില്‍നിന്നും റെയില്‍വേ സ്റ്റേഷനിലേക്കാണ് മാര്‍ച്ച് നടന്നത്. കാസര്‍കോട് മുതല്‍ തൃശ്ശൂര്‍ വരെയുള്ള ഏഴ് ജില്ലകളില്‍നിന്നുള്ള ഉദ്യോഗാര്‍ഥികളാണ് ഇതില്‍ പങ്കെടുക്കുന്നത്. അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സാമൂഹികമാധ്യമങ്ങളിലൂടെയുള്ള ആഹ്വാനത്തെ തുടർന്ന് ഇവര്‍ ഒത്തുചേര്‍ന്ന് പ്രതിഷേധം സംഘടിപ്പിച്ചത്.

Related posts

ആരോ കൊല്ലാൻ ശ്രമിക്കുന്നു’’; ജയിലിലെ അതീവ സുരക്ഷാ സെല്ലിൽ നിലവിളിച്ച് സന്ദീപ്

Aswathi Kottiyoor

സെക്രട്ടേറിയറ്റ് അങ്കണത്തിൽ ഇക്കൊല്ലവും ഓണത്തിന് മുറം നിറയെ പച്ചക്കറി വിളയും, തൈ നട്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു…

Aswathi Kottiyoor

കോവിഡ് ക്ലസ്റ്റര്‍ മറച്ചുവയ്ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി : മന്ത്രി വീണാ ജോര്‍ജ്.

Aswathi Kottiyoor
WordPress Image Lightbox