22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ആദ്യ ബാച്ചിന്‌ പ്രായപരിധിയിൽ 5 വർഷത്തെ ഇളവ്‌; അഗ്‌നിപഥിൽ പുതിയ നീക്കവുമായി കേന്ദ്രം
Kerala

ആദ്യ ബാച്ചിന്‌ പ്രായപരിധിയിൽ 5 വർഷത്തെ ഇളവ്‌; അഗ്‌നിപഥിൽ പുതിയ നീക്കവുമായി കേന്ദ്രം

അ​ഗ്നിപഥിൽ പ്രതിഷേധം ശക്തമായതോടെ പ്രായപരിധി ഉയർത്താനുള്ള നീക്കവുമായി കേന്ദ്രസർക്കാർ. ആദ്യ ബാച്ചിന്റെ പ്രായപരിധി 26 ആക്കി ഉയർത്താനാണ് തീരുമാനം. അസം റൈഫിൾസിലെ 10 ശതമാനം നിയമനം അ​ഗ്നിപഥ് പദ്ധതിയനുസരിച്ചായിരിക്കും നടത്തുക. ഈ വർഷം അപേക്ഷിക്കുന്നവർക്ക് അഞ്ച് വർഷം വരെ പ്രായപരിധിയിൽ ഇളവുമുണ്ട്. അർധ സൈനിക, കേന്ദ്ര സായുധ പൊലീസ് സേനകളിലും സംവരണവുമുണ്ടാകും. രാജ്യത്താകമാനം പദ്ധതിക്കെതിരെ യുവജനങ്ങൾ പ്രക്ഷോഭം തുടരുന്നതിനിടെയാണ്‌ ഇളവ്‌ പ്രഖ്യാപിക്കുന്നത്‌.

നാല് വർഷം പൂർത്തിയാക്കിയ അഗ്നിവീരന്‍മാർക്ക് സിഎപിഎഫിലേക്കും അസം റൈഫിൾസിലേക്കും റിക്രൂട്ട്‌മെന്റിനായി മുൻഗണന നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തേതന്നെ തീരുമാനിച്ചിരുന്നു. ‘അഗ്നിപഥ് യോജന’ പ്രകാരം പരിശീലനം നേടിയ യുവാക്കൾക്ക് രാജ്യത്തിന്റെ സേവനത്തിനും സുരക്ഷയ്ക്കും സംഭാവന നൽകാൻ കഴിയുമെന്ന് കേന്ദ്രം വിഭാവനം ചെയ്യുന്നത്‌.

വിവിധ ക്യാമ്പസുകളിൽ റിക്രൂട്ട്‌മെന്റ് റാലികളും പ്രത്യേക റാലികളും നടത്തിയാകും യുവാക്കളെ സൈനിക സേവനത്തിനായി അഗ്നിപഥ് പദ്ധതിയിലേക്ക് തെരഞ്ഞെടുക്കുക. അതേസമയം വ്യോമ, നാവിക, കര സേനകളിലേക്ക് ഓൺലൈൻ സംവിധാനത്തിലൂടെ തന്നെയാകും എൻറോൾമെന്റ് നടത്തുക. പ്രത്യേക റാലികളും ക്യാമ്പസ് അഭിമുഖങ്ങളും അധികം വൈകാതെ തന്നെ സംഘടിപ്പിക്കപ്പെടുമെന്നാണ് ലഭ്യമാകുന്ന വിവരം.

അതേസമയം, സൈനിക റിക്രൂട്ട്മെന്റിനായി അ​ഗ്നിപഥ് പദ്ധതി കൊണ്ടുവന്നതിൽ പ്രതിഷേധവുമായി വിദ്യാർത്ഥികൾ രം​ഗത്തെത്തി. വിവിധ സംസ്ഥാനങ്ങളിൽ ഉദ്യോ​ഗാർ‌ത്ഥികൾ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്.

Related posts

എക്സൈസ് റെയിഞ്ച് ഓഫീസ് പേരാവൂർ* *വിമുക്തി ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി*

Aswathi Kottiyoor

ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി മാ​ര്‍​ക്ക് ലി​സ്റ്റി​ല്‍ ഗ്രേ​സ് മാ​ര്‍​ക്ക് പ്ര​ത്യേ​കം രേ​ഖ​പ്പെ​ടു​ത്തും

Aswathi Kottiyoor

നാ​യ്ക്ക​ളെ കൊ​ല്ലാ​തി​രി​ക്കാ​തി​രി​ക്കാ​ന്‍ പോ​ലീ​സി​ന്‍റെ ബോ​ധ​വ​ത്ക​ര​ണം; ഡി​ജി​പി സ​ര്‍​ക്കു​ല​ര്‍ പു​റ​ത്തി​റ​ക്കി

Aswathi Kottiyoor
WordPress Image Lightbox