24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • പാർക്കിംഗ് നിയമം ലംഘിച്ച വാഹനങ്ങളുടെ ഫോട്ടോ അയച്ചാൽ 500 രൂപ പാരിതോഷികം: ഗഡ്കരി
Kerala

പാർക്കിംഗ് നിയമം ലംഘിച്ച വാഹനങ്ങളുടെ ഫോട്ടോ അയച്ചാൽ 500 രൂപ പാരിതോഷികം: ഗഡ്കരി

പാർക്കിംഗ് നിയമങ്ങൾ ലംഘിക്കുന്ന വാഹനങ്ങളുടെ ഫോട്ടോ എടുത്ത് അധികൃതർക്ക് അയക്കുന്നവർക്ക് പാരിതോഷികം നൽകുമെന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. വൻ നഗരങ്ങളിൽ അനധികൃത പാർക്കിംഗ് വൻ പ്രശ്നം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

“അനധികൃതമായി പാർക്ക് ചെയ്ത വാഹനത്തിന്‍റെ ഫോട്ടോ അയക്കുന്നയാൾക്ക് 500 രൂപ സമ്മാനം ലഭിക്കുമെന്ന നിയമം ഞാൻ ഉടൻ കൊണ്ടുവരും. നിയമലംഘകർക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ 1000 രൂപ പിഴയിട്ടാലാണ് ഫോട്ടോ അയക്കുന്നയാൾക്ക് ഈ തുക നൽകുക. അപ്പോൾ പാർക്കിംഗ് മൂലമുള്ള പ്രശ്നം പരിഹരിക്കപ്പെടും.’ -ഗഡ്കരി പറഞ്ഞു.

Related posts

വ്യാഴാഴ്ച മുതൽ വ്യാപക മഴയ്ക്ക് സാധ്യത,9 ജില്ലകളിൽ യെല്ലോ അലേർട്ട്

Aswathi Kottiyoor

ഉന്നത വിദ്യാഭ്യാസ രംഗത്ത് ഘടനാപരമായ മാറ്റം അനിവാര്യമെന്ന് മന്ത്രി ഡോ. ആർ ബിന്ദു

Aswathi Kottiyoor

കേരളത്തില്‍ ഇന്ന് 9246 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox