25.9 C
Iritty, IN
July 7, 2024
  • Home
  • Iritty
  • ഇരിട്ടിയിൽ പുഷ്പ്പ സസ്യഫല പ്രദർശനം 17 മുതൽ തുടങ്ങും
Iritty

ഇരിട്ടിയിൽ പുഷ്പ്പ സസ്യഫല പ്രദർശനം 17 മുതൽ തുടങ്ങും

ഇരിട്ടി: കോവിഡാനന്തര വിനോദ പ്രവർത്തനങ്ങളുടെ ഭാഗമായി രണ്ടാഴ്ച്ച നീണ്ടു നില്ക്കുന്ന പുഷ്പ് – സസ്യഫലപ്രദർശനവും അമ്യൂസ്‌മെന്റും 17 ന് വെളളിയഴ്ച്ച മുതൽ ജൂലായ് മൂന്ന് വരെ ഇരിട്ടിയിൽ നടക്കും. പയഞ്ചേരി തവക്കൽ കോംപ്ലക്‌സിന് സമീപം ഒരുക്കിയ പുഷ്‌പോത്സവ നഗരി ഇരിട്ടി നഗരസഭാ ചെയർ പേഴ്‌സൺ കെ. ശ്രീലത വെള്ളിയാഴ്ച്ച വൈകിട്ട് ആറിന് ഉദ്ഘാടനം ചെയ്യും.1500സ്‌ക്വയർ ഫീറ്റിൽ ഒരുക്കുന്ന പുഷ്പ് നഗരിക്ക് പുറമെ 60തോളം വ്യത്യസ്ഥതരം സ്റ്റാളുകളും അമ്യൂസ്‌മെന്റ് പാർക്കുകളും ഉണ്ടായിരിക്കും. രാവിലെ 11മുതൽ വൈകിട്ട് ഒൻമ്പത് മണിവരെയാണ് പ്രദർശനം. വിവിധ തരം കാർഷിക വിളകളുടെ വൻ ശേഖരവും ഇതോടൊപ്പം ഉണ്ടായിരിക്കുമെന്ന് ഭാരവാഹികളായ സനൂപ് രാജു, അനീഷ് മാത്യു, ബിനീഷ് മാത്യു എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.

Related posts

ഭിന്നശേഷി സംഗമം

Aswathi Kottiyoor

ആനപ്പന്തി സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന് — സംഘർഷ സാധ്യത കണക്കിലെടുത്ത് കനത്ത പോലീസ് സുരക്ഷ

Aswathi Kottiyoor

ഇരിട്ടി താലൂക്കാശുപത്രി സൂപ്പർ സ്‌പെഷ്യാലിറ്റിയാക്കി ഉയർത്തണം

Aswathi Kottiyoor
WordPress Image Lightbox