35.3 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ വെ​ള്ള​മി​ല്ല;രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും ജീ​വ​ന​ക്കാ​രും ദു​രി​ത​ത്തി​ൽ
Kerala

ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ വെ​ള്ള​മി​ല്ല;രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും ജീ​വ​ന​ക്കാ​രും ദു​രി​ത​ത്തി​ൽ

ഇ​രി​ട്ടി: ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ വെ​ള്ള​മി​ല്ല. ആ​ശു​പ​ത്രി​യി​ലെ കി​ട​ത്തി ചി​കി​ത്സാ വി​ഭാ​ഗ​ത്തി​ലു​ള്ള രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും ജീ​വ​ന​ക്കാ​രും ദു​രി​ത​ത്തി​ൽ. മി​ക്ക ദി​വ​സ​ങ്ങ​ളി​ലും ആ​വ​ശ്യ​ത്തി​ന് വെ​ള്ളം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി ഉ​യ​ർ​ന്നി​ട്ട് ദി​വ​സ​ങ്ങ​ളാ​യി. രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും രാ​ത്രി​യും വെ​ള്ള​ത്തി​നാ​യി കാ​ത്തി​രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. വെ​ള്ളം എ​ത്തി​യാ​ൽ ത​ന്നെ ല​ഭി​ക്കാ​നാ​യി മ​ത്സ​രി​ക്കേ​ണ്ട അ​വ​സ്ഥ​യു​മു​ണ്ട്. സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കാ​ണ് ബു​ദ്ധി​മു​ട്ട് ഏ​റെ​യും. പ​ക​ർ​ച്ച​പ്പ​നി​യും, വ​യ​റി​ള​ക്ക​വും, ച​ർ​ദ്ദി​യും, ഡ​ങ്കി​പ്പ​നി​യും ഉ​ൾ​പ്പെ​ടെ​യു​ള്ള രോ​ഗി​ക​ളാ​ണ് കി​ട​ത്തി ചി​കി​ത്സാ വി​ഭാ​ഗ​ത്തി​ലു​ള്ള​ത്. പ​ഴ​ശി അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​ർ തു​റ​ന്ന​തോ​ടെ ആ​ശു​പ​ത്രി​യി​ലേ​ക്ക് വെ​ള്ള​മെ​ത്തി​ക്കു​ന്ന കി​ണ​റി​ലെ ജ​ല​നി​ര​പ്പ് താ​ഴ്ന്ന​താ​ണ് വെള്ളം മു​ട​ങ്ങാ​ൻ കാ​ര​ണ​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

Related posts

ആരോഗ്യം അരികിൽ ; സംസ്ഥാനത്ത് തുറക്കുന്നത് 5409 ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ

Aswathi Kottiyoor

കോ​വി​ഡ്: രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​ർ​ക്കെ​ല്ലാം ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റ്

Aswathi Kottiyoor

അതിവേഗം പടര്‍ന്ന് ഒമൈക്രോണ്‍ ഉപവകഭേദം; മുന്നറിയിപ്പുമായി ഡബ്ല്യുഎച്ച്ഒ

Aswathi Kottiyoor
WordPress Image Lightbox