27.2 C
Iritty, IN
July 3, 2024
  • Home
  • Kerala
  • ചെ​റു​മീ​നുകളെ പിടിച്ചാൽ ക​ർ​ശ​ന ന​ട​പ​ടി
Kerala

ചെ​റു​മീ​നുകളെ പിടിച്ചാൽ ക​ർ​ശ​ന ന​ട​പ​ടി

ക​​​ട​​​ൽ മ​​​ത്സ്യ​​​ബ​​​ന്ധ​​​ന മേ​​​ഖ​​​ല​​​യു​​​ടെ സു​​​സ്ഥി​​​ര നി​​​ല​​​നി​​​ൽ​​​പ്പി​​​നു ചെ​​​റു​​​മീ​​​നു​​​ക​​​ളു​​​ടെ മ​​​ത്സ്യ​​​ബ​​​ന്ധ​​​ന​​​വും വി​​​ൽ​​​പ്പ​​​ന​​​യും അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് ഫി​​​ഷ​​​റീ​​​സ് ഡെ​​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക്ട​​​ർ അ​​​റി​​​യി​​​ച്ചു.

കേ​​​ര​​​ള ക​​​ട​​​ൽ മ​​​ത്സ്യ​​​ബ​​​ന്ധ​​​ന നി​​​യ​​​ന്ത്ര​​​ണ നി​​​യ​​​മ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി 58 ഇ​​​നം വാ​​​ണി​​​ജ്യ പ്രാ​​​ധാ​​​ന്യ​​​മു​​​ള്ള മ​​​ത്സ്യ​​​ങ്ങ​​​ളെ പി​​​ടി​​​ക്കു​​​ന്ന​​​തി​​​ന് വ​​​ലു​​​പ്പ​​​ത്തി​​​ൽ നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

നെ​​​യ്യ് മ​​​ത്തി – 10 സെ​​​ന്‍റി​ മീ​​​റ്റ​​​ർ, മാ​​​ന്ത​​​ൽ – ഒ​​മ്പ​​തു സെ​​​ന്‍റി​ മീ​​​റ്റ​​​ർ, പൂ​​​വാ​​​ല​​​ൻ – ആ​​റ് സെ​​​ന്‍റി​ മീ​​​റ്റ​​​ർ, അ​​​യ​​​ല – 14 സെ​​​ന്‍റി​ മീ​​​റ്റ​​​ർ, പു​​​തി​​​യാ​​​പ്ല കോ​​​ര – 12 സെ​​​ന്‍റി​ മീ​​​റ്റ​​​ർ, ക​​​രി​​​ക്കാ​​​ടി – ഏ​​ഴ് സെ​​​ന്‍റി​ മീ​​​റ്റ​​​ർ, പ​​​ര​​​വ – 10 സെ​​​ന്‍റി​ മീ​​​റ്റ​​​ർ, കേ​​​ര, ചൂ​​​ര – 31 സെ​​​ന്‍റി​ മീ​​​റ്റ​​​ർ എ​​ന്നീ വ​​ലു​​പ്പം​​വ​​രെ​​യു​​ള്ള​​വ​​യെ പി​​ടി​​ക്ക​​രു​​ത്.10 സെ​​​ന്‍റി​ മീ​​​റ്റ​​​റി​​ൽ ​താ​​​ഴെ​​​യു​​​ള്ള അ​​​യ​​​ല ഇ​​​ന​​​ത്തി​​​ൽ​​​പ്പെ​​​ട്ട മ​​​ത്സ്യ​​​ങ്ങ​​​ൾ വി​​​പ​​​ണി​​​യി​​​ൽ സു​​​ല​​​ഭ​​​മാ​​​യി ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം കാ​​​ണ​​​പ്പെ​​​ട്ട​​​താ​​​ണ് മു​​​ന്ന​​​റി​​​യി​​​പ്പി​​​നും ക​​​ർ​​​ശ​​​ന നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ​​​ക്കും കാ​​​ര​​​ണം.

നി​​​യ​​​മാ​​​സു​​​സൃ​​​ത​​​മാ​​​യി കു​​​റ​​​ഞ്ഞ വ​​​ലു​​​പ്പ​​​ത്തി​​​ൽ താ​​​ഴെ​​​യു​​​ള്ള മ​​​ത്സ്യ​​​ങ്ങ​​​ളു​​​ടെ മ​​​ത്സ്യ​​​ബ​​​ന്ധ​​​ന​​​വും വി​​​പ​​​ണ​​​ന​​​വും കു​​​റ്റ​​​ക​​​ര​​​വും ശി​​​ക്ഷാ​​​ർ​​​ഹ​​​വു​​​മാ​​​ണ്.

ക​​​ട​​​ൽ മ​​​ത്സ്യ​​​ബ​​​ന്ധ​​​ന മേ​​​ഖ​​​ല​​​യെ പാ​​​ടെ ത​​​ക​​​ർ​​​ക്കു​​​ന്ന ഇ​​​ത്ത​​​രം രീ​​​തി​​​ക​​​ളി​​​ൽ നി​​​ന്ന് മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളും വി​​​ൽ​​​പ്പ​​​ന​​​ക്കാ​​​രും മാ​​​റി നി​​​ൽ​​​ക്ക​​​ണ​​​മെ​​​ന്ന് ഫി​​​ഷ​​​റീ​​​സ് ഡെ​​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക്ട​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ക​​​ർ​​​ശ​​​ന​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്നും കു​​​റ്റ​​​ക്കാ​​​രെ ക​​​ണ്ടെ​​​ത്തി വ​​​ള്ളം, വ​​​ല എ​​​ന്നി​​​വ​​​യു​​​ടെ ര​​​ജി​​​സ്ട്രേ​​​ഷ​​​നും ലൈ​​​സ​​​ൻ​​​സും റ​​​ദ്ദാ​​​ക്കു​​​മെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.

അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി മ​​​ത്സ്യ​​​ബ​​​ന്ധ​​​നം ന​​​ട​​​ത്തു​​​ന്ന​​​വ​​​രി​​​ൽ​​നി​​​ന്നു മ​​​ത്സ്യം വാ​​​ങ്ങു​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രേ​​​യും മ​​​ത്സ്യം കൊ​​​ണ്ടു​​​പോ​​​കു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ​​യും നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും ഫി​​​ഷ​​​റീ​​​സ് ഡെ​​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക്ട​​​ർ അ​​​റി​​​യി​​​ച്ചു.

Related posts

വിലകയറ്റത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കും: മന്ത്രി ജി.ആർ അനിൽ

Aswathi Kottiyoor

സ്‌‌കൂൾ ബസിൽ നിന്ന് ഇറങ്ങിയ നഴ്‌‌സറി വിദ്യാർഥിനി അതേ ബസ് തട്ടിമരിച്ചു

Aswathi Kottiyoor

മഞ്ഞക്കൊന്ന നിവാരണം – ടെൻഡർ നടപടികൾ അന്തിമഘട്ടത്തിൽ

Aswathi Kottiyoor
WordPress Image Lightbox