പുത്തൻ കാലഘട്ടത്തിൽ യുവാക്കളിലും വിദ്യാർത്ഥികളിലും വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിൻ്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് വിദ്യാർത്ഥികളുടെയിടയിൽ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ പോലീസ്- എക്സൈസ് വകുപ്പുകളുടെ സംയുക്ത നേതൃത്വത്തിൽ കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. കേളകം സർക്കിൾ ഇൻസ്പെക്ടർ അജയ്കുമാർ, സബ് ഇൻസ്പെക്ടർ ജാൻസി മാത്യു, സ്കൂൾ മാനേജർ ഫാ.ബെന്നി മുതിരക്കാലായിൽ ,ഹെഡ്മാസ്റ്റർ ബിനു തോമസ്, വിദ്യാർത്ഥി പ്രതിനിധി ആഗ്നസ് ഷാജി തുടങ്ങിയവർ സംസാരിച്ചു. പേരാവൂർ റേഞ്ച് എക്സൈസ് പ്രിവൻ്റീവ് ഓഫീസർ ബാബു ഫ്രാൻസീസ് കുട്ടികളുടെയിലെ ലഹരി ഉപയോഗവും ദൂഷ്യഫലങ്ങളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി ക്ലാസ്സ് നയിച്ചു.