27.2 C
Iritty, IN
July 3, 2024
  • Home
  • Kerala
  • ലോക കേരള സഭയുടെ മൂന്നാം സമ്മേളനം ഇന്ന് തുടങ്ങും
Kerala

ലോക കേരള സഭയുടെ മൂന്നാം സമ്മേളനം ഇന്ന് തുടങ്ങും

ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. വൈകിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജൂണ്‍ 18 വരെ നീണ്ടുനില്‍ക്കുന്ന ലോക കേരള സഭയില്‍, 65 രാജ്യങ്ങളില്‍ നിന്നും 21 സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പങ്കാളിത്തം ഉണ്ടാകും. അതേസമയം, സമ്മേളനത്തിലെ പ്രാധിനിത്യം സംബന്ധിച്ച് പ്രതിപക്ഷത്തിന്റെ തീരുമാനം ഇനിയും വന്നിട്ടില്ല. സാമ്പത്തിക പ്രതിസന്ധിക്കിടെ നാലു കോടി ചെലവില്‍ സമ്മേളനം സംഘടിപ്പിക്കുന്നതില്‍ പ്രതിപക്ഷം വിയോജിപ്പ് അറിയിച്ചിട്ടുണ്ട്.

നിയമസഭാ മന്ദിരത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ 8 വിഷയാധിഷ്ഠിത ചര്‍ച്ചകളുണ്ടാകും. 351 അംഗ സഭയില്‍, കേരളത്തിലെ നിലവിലെ നിയമസഭ അംഗങ്ങള്‍, കേരളത്തില്‍ നിന്നുള്ള ഇന്ത്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍, കേരള സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്ത ഇന്ത്യന്‍ പൗരത്വമുള്ള പ്രവാസി മലയാളികള്‍, മടങ്ങിയെത്തിയ പ്രവാസി പ്രതിനിധികള്‍ എന്നിവരും പങ്കെടുക്കും.

Related posts

കേരള സ്‌കൂൾ കലോത്സവം ജനുവരിയിൽ കോഴിക്കോട്ട്

Aswathi Kottiyoor

നാ​ലാം ശ​നി അ​വ​ധി നി​ർ​ദേ​ശം സ​ർ​ക്കാ​ർ ഉ​പേ​ക്ഷി​ക്കു​ന്നു

Aswathi Kottiyoor

വെള്ളായണി കാര്‍ഷിക കോളേജില്‍ വിദ്യാര്‍ഥിനിയെ സഹപാഠി പൊള്ളലേല്‍പ്പിച്ചു; സംഭവം ഹോസ്റ്റല്‍മുറിയില്‍.*

Aswathi Kottiyoor
WordPress Image Lightbox